ട്രെയിനിനടിയിലേക്ക് വീണ ഒന്നര വയസ്സുകാരിക്ക് അത്ഭുത രക്ഷ-Video
text_fieldsമഥുര: ഉത്തർപ്രദേശിലെ മഥുര െറയിൽവേ സ്റ്റേഷനിൽ ട്രെയിനിൽനിന്ന് ഇറങ്ങുേമ്പാൾ മാതാവിെൻറ കൈയിൽനിന്ന് ട്രാക്കിലേക്ക് വീണ ഒന്നര വയസ്സുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. വീണയുടൻ ട്രെയിൻ മുന്നോട്ടുനീങ്ങിയതിനാൽ കുഞ്ഞിനെ തിരികെയെടുക്കാൻ സാധിക്കാതെ അലമുറയിട്ട മാതാപിതാക്കളെയും ഒന്നുംചെയ്യാനാകാതെനിന്ന മറ്റു യാത്രക്കാരെയും അതിശയപ്പെടുത്തിക്കൊണ്ട് ‘സാഹിബ’ എന്ന പെൺകുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവരുകയായിരുന്നു.
#WATCH: One-year-old girl escapes unhurt after a train runs over her at Mathura Railway station. pic.twitter.com/a3lleLhliE
— ANI UP (@ANINewsUP) November 20, 2018
ട്രാക്കിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണുകിടക്കുകയായിരുന്ന കുഞ്ഞിെൻറ ശരീരം ഒരു സമയത്തും ട്രെയിനിൽ സ്പർശിക്കാതിരുന്നതാണ് രക്ഷയായത്. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച, 30 െസക്കൻഡ് നീണ്ടുനിൽക്കുന്ന ഇതിെൻറ വിഡിയോയിൽ കുഞ്ഞു വീണുകിടക്കുേമ്പാൾ ട്രെയിൻ നീങ്ങുന്നതും ശേഷം കുഞ്ഞിനെ ഒരു പോറലുമേൽക്കാതെ പുറത്തെടുക്കുന്നതും വ്യക്തമാണ്.
െട്രയിനിൽനിന്ന് ഇറങ്ങുേമ്പാൾ കുഞ്ഞിെൻറ പിതാവ് സോനുവിെൻറ പണം ആരോ കവർന്നുവെന്നും ഇൗ ബഹളത്തിൽ മുന്നോട്ടുതള്ളപ്പെട്ട സോനുവിെൻറ ഭാര്യയുടെ കൈയിൽനിന്ന് കുഞ്ഞ ഉൗർന്നുപോവുകയായിരുന്നുവെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
