Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചെങ്കോട്ട സ്ഫോടനത്തിന് ഒരു വർഷം: ജാഗ്രത ശക്തമാക്കാൻ കേന്ദ്ര സുരക്ഷാ ഏജൻസികൾ
text_fieldsbookmark_border
ന്യൂഡൽഹി: ഡൽഹി ചെങ്കോട്ടയിൽ നടന്ന ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികം അടുത്തെത്തുമ്പോൾ രാജ്യവ്യാപകമായി ജാഗ്രത ശക്തമാക്കുമെന്ന് കേന്ദ്ര സുരക്ഷാ ഏജൻസികൾ. കഴിഞ്ഞ വർഷം നവംബർ 10ന് ഉണ്ടായ സ്ഫോടനത്തിനുപിന്നിൽ വിദ്യാഭ്യാസമുള്ള പ്രഫഷനലുകൾ പ്രവർത്തിപ്പിച്ചിരുന്ന ‘ഡോക്ടർ മോഡ്യൂൾ’ എന്ന ഭീകര ശൃംഖലയാണെന്നാണ് 13 പ്രതികൾക്കെതിരെ സമർപ്പിച്ച കുറ്റപത്രത്തിലുള്ളത്.
കേന്ദ്ര ഏജൻസികളും ജമ്മു-കശ്മീർ പൊലീസും ദേശീയ അന്വേഷണ ഏജൻസിയുടെ സഹായത്തോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന പ്രതികളിലൊരാളായ ശിശുരോഗ വിദഗ്ധൻ ഡോ. മുസാഫർ റാഥർ അഫ്ഗാനിസ്താനിൽ ഒളിവിലാണെന്നാണ് നിഗമനം.
Next Story

