സ്വാതന്ത്ര്യത്തിന് 75 വയസ്സ്; വർഷം നീളുന്ന പരിപാടികളുമായി കോൺഗ്രസ്
text_fieldsന്യൂഡൽഹി: ഇന്ത്യ സ്വതന്ത്രമായതിെൻറ 75ാം വാർഷികം വർഷം മുഴുവൻ നീളുന്ന പരിപാടികളോടെ ആഘോഷിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. എ.െഎ.സി.സി ജനറൽ സെക്രട്ടറിമാരും ഇൻചാർജുമാരും പ്രദേശ് കോൺഗ്രസ് പ്രസിഡൻറുമാരും പെങ്കടുത്ത യോഗത്തിലാണ് തീരുമാനം.
ആഘോഷപരിപാടികൾക്കായി എല്ലാ സംസ്ഥാനങ്ങളിലും പ്രത്യേകം കമ്മിറ്റികൾ രൂപവത്കരിക്കുമെന്ന് സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.
ആഗസ്റ്റ് 14, 15 തീയതികളിൽ വിപുലമായ പരിപാടികളാണ് നടക്കുക. 14 'സ്വതന്ത്ര സേനാനി ആൻഡ് ശഹീദ് സമ്മാൻ ദിവസ്' ആയി എല്ലാ ജില്ലകളിലും ആചരിക്കും.
സ്വാതന്ത്ര്യസമര സേനാനികളെയും കുടുംബങ്ങളെയും രക്തസാക്ഷികളുടെ കുടുംബങ്ങളെയും ചടങ്ങിൽ ആദരിക്കും. സ്വതന്ത്ര്യപോരാട്ടങ്ങളുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലായിരിക്കും ചടങ്ങ് സംഘടിപ്പിക്കുക. സ്വാതന്ത്ര്യദിനത്തിൽ രാവിലെ ഏഴ് മുതൽ ഒമ്പതുവരെ എല്ലാ ബ്ലോക്ക് - ജില്ലതലങ്ങളിലും 'സ്വതന്ത്രതാ മാർച്ച്' നടക്കും.
പരിപാടികളുടെ ഭാഗമായ സോഷ്യൽ മീഡിയ കാമ്പയിനിൽ എല്ലാ സംസ്ഥാന കമ്മിറ്റികളും സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട സംഭവങ്ങൾ വ്യക്തമാക്കുന്ന രണ്ടു മിനിറ്റ് വിഡിയോ തയാറാക്കി പ്രചരിപ്പിക്കും. സ്വാതന്ത്ര്യ പോരാട്ടത്തിെൻറ നാളുകളിൽ ബ്രിട്ടീഷുകാർക്കൊപ്പം നിലകൊള്ളുകയും സ്വാതന്ത്ര്യസമരത്തെ എതിർക്കുകയും ചെയ്ത ശക്തികൾ രാഷ്ട്രീയത്തിെൻറയും ജനാധിപത്യത്തിെൻറയും അടിത്തറകളെ വെല്ലുവിളിക്കുന്നത് തുടരുകയാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
വ്യക്തിസ്വാതന്ത്ര്യത്തെ അവഗണിക്കലും സാമൂഹികനീതി അട്ടിമറിക്കുന്നതും സ്വയംഭരണം തകർക്കലും ജാതിമതവേർതിരിവുകൾ സൃഷ്ടിക്കലും ഭരണഘടനാമൂല്യങ്ങൾ തകിടംമറിക്കലുമാണ് അവരുടെ അജണ്ട. ഇൗ സാഹചര്യത്തിൽ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടത് ഒാരോ പൗരെൻറയും ഉത്തരവാദിത്തമാണെന്നും വേണുഗോപാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

