Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസവർക്കറേക്കാൾ വലിയ...

സവർക്കറേക്കാൾ വലിയ മതേതരവാദിയില്ലെന്ന്​ കൊച്ചുമകൻ

text_fields
bookmark_border
veer-savarkar
cancel

മുംബൈ: സവർക്കറേക്കാൾ വലിയ മതേതരവാദിയെ കാണാൻ സാധിക്കില്ലെന്ന്​ കൊച്ചുമകൻ രഞ്​ജീത്ത്​ സവർക്കർ. ഇന്ദിരാഗാന്ധ ി സർവർക്കറുടെ പിന്തുടർന്നിരുന്നുവെന്നും അദ്ദേഹം വ്യക്​തമാക്കി. അതുകൊണ്ടാണ്​ ഇന്ത്യയെ അവർ പാകിസ്​താ​​െൻറ കാൽക്കീഴിൽ അടിയറവ്​ വെക്കാതെ സൈന്യത്തെ ശക്​തിപ്പെടുത്തിയത്​. നെഹ്​റുവി​​െൻറയും ഗാന്ധിയുടെയും ആദർശങ്ങൾക്ക്​ എതിരായിരുന്നു ഇന്ദിരയുടെ നടപടികളെന്നും രഞ്​ജീത്ത്​ സവർക്കർ പറഞ്ഞു. സവർക്കർക്ക്​ ഭാരതരത്​ന നൽകാനുള്ള നീക്കങ്ങൾ നടക്കുന്നതിനിടെയാണ്​ കൊച്ചുമക​​െൻറ പ്രസ്​താവന.

സവർക്കർക്ക്​ ഭാരതരത്​ന നൽകാനുള്ള നീക്കത്തിനെതിരെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്​ രംഗത്തെത്തിയിരുന്നു. പ്രതിപക്ഷത്തെ പ്രധാന പാർട്ടികളെല്ലാം സവർക്കർക്ക്​ ഭാരതരത്​ന നൽകാനുള്ള നീക്കത്തിന്​ എതിരാണ്​. ഉവൈസിയും തീരുമാനത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച്​ രംഗത്തെത്തിയിരുന്നു.

മഹാരാഷ്​ട്രയിൽ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെ​ സവർക്കർക്ക്​ ഭാരതരത്​ന നൽകാനുള്ള നീക്കങ്ങൾക്ക്​ ബി.ജെ.പി സർക്കാർ തുടക്കം കുറിച്ചിരുന്നു. സ്വാതന്ത്രസമരത്തിൽ സവർക്കർ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന വ്യാപകമായ പ്രചാരണങ്ങളും ബി.ജെ.പി നടത്തിയിരുന്നു. ആഭ്യന്തര മന്ത്രി അമിത്​ ഷാ ഉൾപ്പടെ പ്രചാരണങ്ങൾ ഏറ്റെടുക്കുകയും ഇന്ത്യ സ്വാതന്ത്രസമരം ചരിത്രം മാറ്റിയെഴുതണമെന്ന്​ ആവശ്യപ്പെടുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsV.D SavarkarBharat Ratna Award
News Summary - One won't find a more secular man than Veer Savarkar-India news
Next Story