Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു

text_fields
bookmark_border
Shopian encounter
cancel

ഷോപ്പിയാൻ: ജമ്മു കശ്മീരിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. ഒരു ഭീകരരെ സുരക്ഷാസേന വധിച്ചു. ഷോപ്പിയാനിലെ രഖാമ ഏരിയയിലാണ് ഏറ്റുമുട്ടൽ നടന്നത്.

രഹസ്യ വിവരത്തെ തുടർന്നാണ് പ്രദേശത്ത് സുരക്ഷാസേനയും പൊലീസും സംയുക്ത തിരച്ചിൽ നടത്തിയത്. ഭീകരർ വെടിയുതിർത്തതിന് പിന്നാലെ സേന തിരിച്ചടിച്ചു. പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.

സെപ്റ്റംബർ 23ന് ഷോപ്പിയാൻ സെയ്നപോറ ഏരിയയിലെ കശ് വ ഗ്രാമത്തിൽ നടന്ന ഏറ്റുമുട്ടലിൽ ഭീകരനെ സുരക്ഷാസേന വധിച്ചിരുന്നു.

സെപ്റ്റംബർ 20ന് ഷോപ്പിയാനിൽ സുരക്ഷാസേന നടത്തിയ മറ്റൊരു ഏറ്റുമുട്ടലിൽ നാല് ഭീകരരെ വധിച്ചിരുന്നു. കൂടാതെ, ഷോപ്പിയാനിലെ റാവൽപോറ വില്ലേജിൽ നടത്തിയ തിരച്ചിലിൽ ജെയ്ഷെ മുഹമ്മദ് കമാണ്ടർ അടക്കം മൂന്ന് ഭീകരരെയും വധിച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - One unidentified terrorist has been neutralised in Shopian Rakhama area
Next Story