Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജമ്മു കശ്മീരിലെ അവന്തിപോറയിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു
text_fieldsbookmark_border
അവന്തിപോറ: ജമ്മു കശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. അവന്തിപോറ ത്രാലിലെ മഗമയിലാണ് ഏറ്റുമുട്ടൽ നടന്നത്. വധിച്ച ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുന്നതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.
ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന സന്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച രാത്രിയിൽ പ്രദേശം വളഞ്ഞ സേന പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചത്. പ്രദേശത്തേക്ക് കൂടുതൽ സേനയെ എത്തിച്ചിട്ടുണ്ട്.
സെപ്റ്റംബർ 22ന് ബുദ്ഗാമിലെ ചരാരെ ശെരീഫിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചിരുന്നു.
സെപ്റ്റംബർ 17ന് നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാസേന മൂന്നു ഭീകരരെ വധിച്ചിരുന്നു. ശ്രീനഗറിലെ ബാത്തമാലൂ ഏരിയയിൽ സി.ആർ.പി.എഫും ശ്രീനഗർ പൊലീസും സംയുക്തമായി നടത്തിയ തെരിച്ചിലിനിടെയാണ് ഏറ്റുമുട്ടൽ നടന്നത്.
Next Story

