Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ സൈനികനും...

കശ്​മീരിൽ സൈനികനും ഏഴ്​ നുഴഞ്ഞുകയറ്റക്കാരും കൊല്ലപ്പെട്ടു

text_fields
bookmark_border
കശ്​മീരിൽ സൈനികനും ഏഴ്​ നുഴഞ്ഞുകയറ്റക്കാരും കൊല്ലപ്പെട്ടു
cancel

ശ്രീനഗർ: കശ്​മീരിൽ അതിർത്തിരേഖ ലംഘിച്ച്​ നുഴഞ്ഞുകയറാൻ ശ്രമിച്ച ഏഴ്​ ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലിൽ ഒരു സൈനികനും മരിച്ചു. വടക്കൻ കശ്​മീരിലെ കുപ്​വാര ജില്ലയിൽ നൗഗാം മേഖലയിൽ വ്യാഴാഴ്​ചയുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന്​ നുഴഞ്ഞുകയറ്റക്കാരെ വധിച്ചു. ഇൗ ഏറ്റുമുട്ടലിനിടെയാണ്​ സൈനികൻ മരിച്ചത്​. ബുധനാഴ്​ച മച്ചിൽ മേഖലയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച നാല്​ ഭീകരരെ സൈന്യം വധിച്ചു. ഗുരേസ്​, മച്ചിൽ, ഉറി മേഖലകളിലാണ്​ നുഴഞ്ഞുകയറ്റശ്രമങ്ങളുണ്ടായത്​. വൻ ആയുധശേഖരവും വെടിക്കോപ്പുകളും പിടിച്ചെടുത്തു.

അതേസമയം, നുഴഞ്ഞുകയറ്റക്കാർക്ക്​ വൻ തോക്കുകളും പീരങ്കികളുമടക്കം ആയുധങ്ങൾ നൽകി പാക്​ സൈന്യം സഹായിക്കുന്നുണ്ടെന്ന്​ സൈനികവൃത്തങ്ങൾ പറഞ്ഞു. ഇൗ വർഷം 22 നുഴ​ഞ്ഞുകയറ്റശ്രമങ്ങൾ പരാജയപ്പെടുത്തിയെന്നും 34 ഭീകരരെ വധിച്ചെന്നും നോർത്തേൺ കമാൻഡ്​ അധികൃതർ അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirsoldierencouternowgam
News Summary - One soldier, two terrorists killed during Nowgam
Next Story