പാക് വെടിവെപ്പ്: ഒരു സൈനികൻ കൂടി കൊല്ലപ്പെട്ടു
text_fieldsപൂഞ്ച്: നിയന്ത്രണരേഖയിൽ പാകിസ്താൻ നടത്തിയ വെടിവെപ്പിൽ ഒരു ഇന്ത്യൻ സൈനികൻ കൂടി കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം നടന്ന വെടിവെപ്പിൽ ഗുരുതര പരിക്കേറ്റ സൈനികൻ ചന്ദൻകുമാർ റായിയാണ് രാവിലെ മരിച്ചത്. പൂഞ്ച് ജില്ലയിലെ മെന്ദർ മേഖലയിലെ സൈനികനായിരുന്നു ചന്ദൻ കുമാർ. വെടിവെപ്പിൽ പരിക്കേറ്റ ഇയാളെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഇതോടെ, പാക് സൈന്യം നടത്തിയ വെടിവെപ്പുകളിൽ മരിച്ചവരുടെ എണ്ണം 11 ആയി ഉയർന്നു. ആറു സിവിലിയന്മാരും മൂന്നു സൈനികരും രണ്ട് അതിർത്തിരക്ഷാസേനയിലെ അംഗങ്ങളും മരിച്ചവരിൽ ഉൾപ്പെടും.
ജമ്മു, കത്വ, സാംബ, പൂഞ്ച്, രജൗറി എന്നീ അഞ്ച് ജില്ലകൾ ഉൾപ്പെടുന്ന നിയന്ത്രണരേഖയിലും രാജ്യാന്തര അതിർത്തിയിലും ആണ് കുറച്ചു ദിവസങ്ങളിലായി പാകിസ്താൻ ഏകപക്ഷീയ ആക്രമണം അഴിച്ചുവിടുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
