വൃദ്ധർക്ക് നേരെയുള്ള അതിക്രമം വർധിക്കുന്നു; ഇന്ത്യയിൽ അഞ്ചിലൊരാൾക്ക് പീഡനം
text_fieldsന്യൂഡൽഹി: പ്രായമായവർക്കെതിരെ നടക്കുന്ന പീഡനങ്ങെള കുറിച്ച് ബോധവത്കണത്തിനുള്ള ദിനമാണിന്ന്. പ്രായമായവർ പലതരത്തിൽ പീഡിപ്പിക്കപ്പെടുന്ന വാർത്തകൾ നമ്മൾ നിരന്തരം കേൾക്കുന്നു. ഇന്ത്യയിൽ മാത്രമല്ല, ലോത്താകമാനം വൃദ്ധർ പീഡിപ്പിക്കെപ്പടുന്നുണ്ട്. പ്രായമായ ആറു പേരിൽ ഒരാൾ ആഗോളതലത്തിൽ പീഡിപ്പിക്കെപ്പടുേമ്പാൾ അഞ്ചു പേരിൽ ഒരാളാണ് ഇന്ത്യയിൽ പീഡനത്തിനിരയാകുന്നതെന്ന് ലോകാരോഗ്യ സംഘടന പുറത്തു വിട്ട വിവരങ്ങൾ പറയുന്നു. 2015ൽ നിന്ന് 2050 ആകുേമ്പാഴേക്കും 60 വയസിനു മുകളിലുള്ളവർ 90 കോടിയിൽ നിന്ന് 200കോടിയായി ഉയരും. അതിനനുസരിച്ച് പീഡനത്തിനിരയാകുന്നവരുടെ എണ്ണവും വർധിക്കുമെന്നും കണക്കുകൾ പറയുന്നു.
ഇന്ത്യ അടക്കമുള്ള 28 രാജ്യങ്ങളിെല കണക്കുകൾ പ്രകാരം 60 വയസിനു മുകളിലുള്ളവരിൽ 16 ശതമാനവും പലതരത്തിൽ പീഡനത്തിനിരയാകുന്നു. ഇവർ മാനസികമായും ശാരീരികമായും ലൈംഗികമായും സാമ്പത്തികമായും പീഡിപ്പിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്നുവെന്നാണ് കണക്കുകൾ. പൊതു സമൂഹത്തിൽ കഴിയുന്നവരേക്കൾ കുടുതൽ പീഡനത്തിനിരയാകുന്നത് വൃദ്ധ സദനങ്ങൾ പോലുള്ള മന്ദിരങ്ങളിൽ കഴിയുന്നവരാണ്.
ലോകമാകമാനം വൃദ്ധർക്ക്മേൽ അതിക്രമങ്ങൾ വർധിക്കുന്നു. എന്നാൽ ആരോഗ്യ പ്രശ്നങ്ങൾക്കപ്പുറം അന്വേഷണങ്ങെളാന്നും കാര്യമായി നടക്കാത്ത കുറ്റകൃത്യമാണ് പ്രായമായവർെക്കതിെര നടക്കുന്നത്. ദേശീയ പദ്ധതികളിെലാന്നും ഇത്തരം പീഡനങ്ങളെ ചെറുക്കാനുള്ള സംവിധാനങ്ങൾ കൊണ്ടു വരുന്നില്ലെന്നും ലോകാരോഗ്യ സംഘടനയുെട ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പറയുന്നു.
മാനസിക പീഡനമാണ് ഏറ്റവും വ്യാപ്തിയേറിയത്. മുതിർന്നവർക്ക് വേദനയുണ്ടാക്കുന്ന തരത്തിൽ അവരെ പേരു വിളിക്കുക, പേടിപ്പിക്കുക, ശല്യെപ്പടുത്തുക, അവരുെട വസ്തുവകകൾ നശിപ്പിക്കുക, സുഹൃത്തുക്കെളയും കുടുംബാംഗങ്ങളെയും കാണാൻ അനുവദിക്കാതിരിക്കുക തുടങ്ങിയവ മാനസിക പീഡനത്തിൽ ഉൾപ്പെടും. ഭക്ഷണം, വീട്, വസ്ത്രം, മരുന്ന് എന്നീ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കാതിരിക്കുന്നതും ഇവരുടെ പണം ദുരുപയോഗിക്കുന്നതും സാമ്പത്തിക പീഡനത്തിൽ ഉൾപ്പെടും. വിഷാദം, മനഃക്ലേശം, ഉത്കണ്ഠ, ഗുരുതര പരിക്കുകൾ തുടങ്ങിയവയെല്ലാം പീഡനം മൂലം ഉണ്ടാകാറുണ്ട്. ഇത്തരം ബുദ്ധിമുട്ടനുഭവിക്കുന്ന വൃദ്ധരുടെ മരണം പീഡനത്തിനിരയാകാത്തവരേക്കൾ നേരത്തെ സംഭവിക്കുമെന്നും പഠനങ്ങൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
