നോട്ടുനിരോധന വാർഷികത്തിൽ കോലം കത്തിക്കലിനെ ഭയക്കുന്നില്ലെന്ന് മോദി
text_fieldsകുളു (ഹിമാചൽ): കോലം കത്തിക്കലിലൂടെ കള്ളപ്പണത്തിനും അഴിമതിക്കും എതിരായ പോരാട്ടത്തിൽ നിന്ന് തന്നെ പിന്തിരിപ്പിക്കാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ടു നിരോധനത്തിെൻറ വാർഷികമായ നവംബർ എട്ടിന് പ്രതിഷേധ പരിപാടികൾക്ക് കോൺഗ്രസ് ആഹ്വാനം ചെയ്ത പശ്ചാത്തലത്തിലാണ് മോദിയുടെ പ്രസ്താവന. ഹിമാചൽപ്രദേശിൽ തെരെഞ്ഞടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കോലം കത്തിക്കലിനെ താൻ ഭയക്കുന്നില്ലെന്നും പേരാട്ടം തുടരുമെന്നും പറഞ്ഞ മോദി, രാജ്യത്തിെൻറ ആവശ്യമനുസരിച്ച് വർഷങ്ങൾക്കു മുമ്പുതന്നെ മുൻ പ്രധാനമന്ത്രി ഇന്ദിരഗാന്ധി നോട്ടു നിരോധനം നടപ്പാക്കിയിരുന്നുവെങ്കിൽ ഇൗ വൻ ദൗത്യം തനിക്ക് ഏറ്റെടുക്കേണ്ടിവരികയില്ലായിരുന്നുവെന്ന് കുറ്റപ്പെടുത്തി. നോട്ടു നിരോധനത്തിനുശേഷം മൂന്നുലക്ഷത്തിലേറെ കമ്പനികളാണ് പൂട്ടിയത്. അനധികൃതമായ അയ്യായിരത്തിലേറെ കമ്പനികൾക്കെതിരെ അന്വേഷണം നടത്തി. ഇതിൽ 4,000 കോടി രൂപയുടെ വെട്ടിപ്പ് കണ്ടെത്തിയെന്നും അന്വേഷണം തുടരുകയാണെന്നും മോദി പറഞ്ഞു.
നോട്ടു നിരോധനത്തോടെ കോൺഗ്രസ് ‘ദേഷ്യ’ത്തിലാണെന്നും അദ്ദേഹം ആരോപിച്ചു. നോട്ടു നിരോധനത്തിെൻറ ചൂട് അറിഞ്ഞ ഏതാനും ചിലർ മാത്രമാണ് ഇപ്പോഴും പരാതി ഉന്നയിക്കുന്നതെന്നും നവംബർ എട്ടിന് കരിദിനമായി ആചരിക്കാൻ ഇവരാണ് പദ്ധതിയിടുന്നതെന്നും മോദി പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
