Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒരു കോവിഡ്​ ആശുപത്രി;...

ഒരു കോവിഡ്​ ആശുപത്രി; ഒറ്റ ആർ.ടി -പി.സി.ആർ പരിശോധനകേന്ദ്രം; കോവിഡിനോട്​ പോരാടി ത്രിപുര

text_fields
bookmark_border
ഒരു കോവിഡ്​ ആശുപത്രി; ഒറ്റ ആർ.ടി -പി.സി.ആർ പരിശോധനകേന്ദ്രം; കോവിഡിനോട്​ പോരാടി ത്രിപുര
cancel


അഗർത്തല: കോവിഡ്​ വ്യാപനത്തി​െൻറ സഹാചര്യത്തിലും ത്രിപുരയിലുള്ളത്​ ഒരു കോവിഡ്​ ആശുപത്രിയും ഒറ്റ ആർ.ടി -പി.സി.ആർ പരിശോധനകേന്ദ്രവും മാത്രം. സംസ്ഥാനത്തുള്ള ഏക കോവിഡ്​ ആശുപത്രിയാണെങ്കിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത അവസ്ഥയിലാണ്​. ത്രിപുര സർക്കാറി​െൻറ അവഗണനക്കെതിരെ പരാതികൾ ഉയർന്ന സാഹചര്യത്തിൽ ഹൈകോടതി വെള്ളിയാഴ്ച സ്വമേധയാ കേസെടുത്തു. ചികിത്സാ കേന്ദ്രങ്ങളുടെ വിശദമായ വിവരങ്ങൾ, കോവിഡിനെ നേരിടാൻ സജ്ജമാക്കിയ അടിസ്ഥാന സൗകര്യങ്ങൾ, മരുന്നുകൾ, ആരോഗ്യപ്രവർത്തകരുടെ എണ്ണം, ലഭിക്കുന്ന ഫണ്ട്​ തുടങ്ങിയ കാര്യങ്ങൾ വിശദമാക്കി സെപ്റ്റംബർ 18നകം സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോട് കോടതി നിർദ്ദേശിച്ചു.

അഗർത്തല ഗവൺമെൻറ്​ മെഡിക്കൽ കോളേജിൽ (എ.ജി.എം.സി) അറ്റാച്ചുചെയ്ത ഗോവിന്ദ് ബല്ലഭ് പന്ത് (ജി.ബി.പി) ആശുപത്രിയാണ്​ സംസ്ഥാനത്തെ ഏക കോവിഡ്​ ആശുപത്രി. ​ 6800ലധികം കോവിഡ്​ രോഗികളുള്ള സംസ്ഥാനത്ത് , ആശുപത്രികളിലും കോവിഡ്​ സെൻററുകളിലുമായി 2,865 കിടക്കകളാണ്​ രോഗബാധിതർക്കായി ഉള്ളത്​.

സംസ്ഥാനത്ത്​ ലഭ്യമായ 19 വെൻറിലേറ്ററുകളും അഗർത്തലയിലെ ജി.ബി.പി ആശുപത്രിയിലാണ്. 240 കിടക്കകൾ ഒരുക്കാൻ ശേഷിയുള്ള ജി.ബി.പി ആശുപത്രിയിൽ 279 രോഗികൾ ചികിത്സയിലുണ്ട്​.

പുറത്തുവന്ന ജി.ബി.പി ആശുപത്രി ദൃശ്യങ്ങളിൽ പോളിത്തീൻ ബാഗുകളിലാക്കിയ മൃതദേഹങ്ങൾ നിലത്ത്​ വെച്ചിരിക്കുന്നതും കാണാം. മൃതദേഹങ്ങൾ എത്തിക്കുന്നതിനുള്ള വാഹനങ്ങളുടെ കുറവും നേരിടുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ പറയുന്നു. രണ്ട്​ മൃതദേഹങ്ങൾ കൊണ്ടുപോകാവുന്ന ഒരു ആംബുലൻസാണ്​ ആശുപത്രിക്കുള്ളത്​. അതുകൊണ്ടാണ്​ മൃതദേഹങ്ങൾ സംസ്​കരിക്കാൻ കൊണ്ടുപോകുന്നതിന്​ വൈക​ുന്നതെന്നും അവർ പറയുന്നു.

കോവിഡ്​ രോഗികളെ ചികിത്സിക്കുന്നത്​ പര്യാപ്​തമായ തോതിൽ ഡോക്​ടർമാരും നഴ്​സുമാരുമില്ല. ആളുകൾ സ്വന്തം റിസ്​കിൽ ഡിസ്​ചാർജ്​ വാങ്ങി പോകുന്ന അവസ്ഥയാണ്​ നിലവിലുള്ളതെന്ന്​ സെപ്​തംബർ ഏഴിന്​ ആശുപത്രി സന്ദർശിച്ച ബിജെപി എം‌.എൽ.‌എ സുദീപ് റോയ് ബർമൻ ആരോപിച്ചു.

ആഗസ്​റ്റ്​ ഒന്നു മുതൽ ത്രിപുരയിൽ കോവിഡ്​ കേസുകൾ കുത്തനെ കുതിച്ചുയർന്നിരുന്നു. കോവിഡ്​ മരണം 24ൽ നിന്ന് 182ആയി ഉയർന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആസാമിന് ശേഷം ഏറ്റവും കൂടുതൽ മരണമുണ്ടായത്​ ത്രിപുരയിലാണ്​. 35 ലക്ഷം ജനസംഖ്യയുള്ള സംസ്ഥാനത്ത്, കോവിഡ്​ പോസിറ്റീവ് നിരക്ക് 2.1 ശതമാനത്തിൽ നിന്ന് 5.39 ശതമാനമായി ഉയർന്നു. ത്രിപുര 10 ലക്ഷം പേരിൽ പരിശോധന നടത്തു​േമ്പാൾ 88,000ൽ അധികം പേർ കോവിഡ്​ പോസിറ്റീവാകുന്നു​. കൂടുതലും ദ്രുത ആൻറിജൻ പരിശോധനകളാണ് നടത്തുന്നത്​. കൂടുതൽ കൃത്യമായ ഫലം ലഭിക്കുന്ന ആർ‌.ടി-പി‌.സി.‌ആർ‌ ടെസ്​റ്റിനായി അഗർത്തല സർക്കാർ മെഡിക്കൽ കോളജിൽ ഒരു കോവിഡ് ലബോറട്ടറി മാത്രമേയുള്ളൂ.

സംസ്ഥാനത്ത്​ ആരോഗ്യ വകുപ്പ് ചുമതലയുള്ളത്​ മുഖ്യമന്ത്രി ബിപ്ലാബ് കുമാർ ദേബിനാണ്​. കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലാ ആശുപത്രികളുടെ സൗകര്യം വർധിപ്പിച്ച്​ കോവിഡ്​ ചികിത്സ ഉറപ്പാക്കുമെന്ന്​ മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tripurasuo motu cognizanceCovid hospitalRT-PCR labAgartala Government Medical College
Next Story