Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒരു റാങ്ക് ഒരു...

ഒരു റാങ്ക് ഒരു പെന്‍ഷന്‍ അപാകത രണ്ടു മാസത്തിനകം പരിഹരിക്കും –പരീകര്‍

text_fields
bookmark_border
ഒരു റാങ്ക് ഒരു പെന്‍ഷന്‍ അപാകത രണ്ടു മാസത്തിനകം പരിഹരിക്കും –പരീകര്‍
cancel

ബുദ്ഗാം (ജമ്മു-കശ്മീര്‍): ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ലക്ഷം വിമുക്ത ഭടന്മാരുടെ കാര്യത്തിലാണ് ഇനിയും അപാകതകളുള്ളതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീകര്‍. ഈ പ്രശ്നങ്ങള്‍ രണ്ട് മാസത്തിനകം പരിഹരിക്കുമെന്നും ബുദ്ഗാമില്‍ വിരമിച്ച സൈനികരുമായി സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

20 ലക്ഷം വിമുക്ത ഭടന്മാരില്‍ ലക്ഷം പേര്‍ക്കാണ് പദ്ധതി പ്രകാരം പെന്‍ഷന്‍ ലഭിക്കാത്തത്. ഇത് സാങ്കേതിക കാരണങ്ങളാലാണ്. രണ്ട് മാസത്തിനുള്ളില്‍ പരിഹരിക്കാവുന്ന പ്രശ്നം മാത്രമാണിത്. 43 വര്‍ഷമായി നടപ്പാക്കാത്ത പദ്ധതി നടപ്പാക്കിയത് എന്‍.ഡി.എ സര്‍ക്കാറാണ്. ഇതുവഴി 24 ശതമാനം വരെ അധിക പെന്‍ഷന്‍ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
TAGS:Manohar Parrikar one rank one pension 
News Summary - one rank one pension raw- parikar
Next Story