Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ​ സൈനിക...

കശ്​മീരിൽ​ സൈനിക ഹെലികോപ്​റ്റർ ഇടിച്ചിറക്കി; പൈലറ്റ്​ മരിച്ചു, സഹപൈലറ്റിന്​ ഗുരുതര പരിക്ക്​

text_fields
bookmark_border
കശ്​മീരിൽ​ സൈനിക ഹെലികോപ്​റ്റർ ഇടിച്ചിറക്കി; പൈലറ്റ്​ മരിച്ചു, സഹപൈലറ്റിന്​ ഗുരുതര പരിക്ക്​
cancel

ജമ്മുകശ്​മീർ: കശ്​മീരിലെ ലഖൻപൂരിൽ സൈനിക ഹെലികോപ്​റ്റർ ഇടിച്ചിറക്കിയതിനെ തുടർന്ന് പൈലറ്റ്​ മരിച്ചു. സഹപൈലറ്റിന്​ ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹം വെന്‍റിലേറ്ററിന്‍റെ സഹായത്താലാണ്​ ജീവൻ നിലനിർത്തുന്നത്​.

തിങ്കളാഴ്ച രാത്രി 7.15ഓടെയായിരുന്നു ധ്രുവ്​ എന്ന അഡ്വാൻസ്​ഡ്​ ലൈറ്റ്​ ഹെലികോപ്​റ്റർ തകർന്നു വീണത്​. അപകടത്തിൽ പരിക്കേറ്റ ഇരു പൈലറ്റുമാരേയും പത്താൻകോട്ടിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

2019 ഒക്​ടോബറിലും ഇന്ത്യൻ സൈന്യത്തിന്‍റെ ധ്രുവ്​ ഹെലികോപ്​റ്റർ ഇടിച്ചിറക്കിയിരുന്നു. അന്ന്​ നോർ​ത്തൺ കമാൻഡ്​ ലഫ്​റ്റ്​നന്‍റ്​ ജനറൽ ആയിരുന്ന റൺബീർ സിങ്ങും മറ്റ്​ ഓഫിസർമാരും സഞ്ചരിച്ച ഹെലികോപ്​റ്ററായിരുന്നു സാ​ങ്കേതിക തകരാറി​െന തുടർന്ന്​ കശ്​മീരിലെ പൂഞ്ചിൽ അടിയന്തര ലാന്‍റിങ്​ നടത്തിയിരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:helicoptercrash landspilot killedhelicopter crash land
News Summary - one pilot killed, another seriously injured as Army helicopter crash lands in Jammu and Kashmir
Next Story