
മക്കളെ കൊല്ലാൻ പ്രേരിപ്പിച്ചത് പത്മജ; ഇരുവരും മാനസികാരോഗ്യ കേന്ദ്രത്തിൽ
text_fieldsഹൈദരാബാദ്: ആന്ധ്രപ്രദേശിൽ പുനർജനിക്കുമെന്ന് വിശ്വസിച്ച് പെൺമക്കളെ മാതാപിതാക്കൾ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യ പത്മജയുടെ വാക്കുകൾ വിശ്വസിച്ചാണ് ഭർത്താവ് വി. പുരുഷോത്തം നായിഡു കൊലപാതകത്തിന് കൂട്ടുനിന്നതെന്ന് ഇരുവരെയും ചികിത്സിക്കുന്ന ഡോക്ടർമാർ പറഞ്ഞതായി ദ ക്വിന്‍റ് റിപ്പോർട്ട് ചെയ്തു.
വിദ്യാർഥികളായ ആലേഖ്യ, സായ് ദിവ്യ എന്നിവരാണ് മാതാപിതാക്കളുടെ അന്ധവിശ്വാസത്തെ തുടർന്ന് കൊല്ലപ്പെട്ടത്. ഇരുവരെയും വ്യായാമത്തിന് ഉപേയാഗിക്കുന്ന ഡംബെൽ ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മടനപ്പള്ളി സർക്കാർ ഡിഗ്രി കോളജ് േഫാർ വിമണിൽ അസോസിയേറ്റ് പ്രഫസറായിരുന്നു പുരുഷോത്തം. പത്മജ സ്വകാര്യ സ്കൂൾ പ്രിൻസിപ്പലും. ആലേഖ്യ എം.ബി.എ വിദ്യാർഥിനിയും സായ് ദിവ്യ ബി.ബി.എ വിദ്യാർഥിനിയുമാണ്. മാർച്ചിൽ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചതോടെ ആലേഖ്യയും സായ് ദിവ്യയും വീട്ടിലെത്തുകയായിരുന്നു.
ലോക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം കുടുംബത്തിലെ നാലുപേരും പുറംലോകവുമായി ബന്ധം പുലർത്തിയിരുന്നില്ല. പത്മജക്ക് കടുത്ത മാനസിക പ്രശ്നങ്ങളുണ്ടായിരുന്നു. വീട്ടിൽ നാലുപേരും മാത്രമായതോടെ ഭാര്യയുടെ വിശ്വാസങ്ങൾ ഭർത്താവിനോട് പങ്കുവെച്ചു. നിരന്തരം ഭാര്യയുടെ വാക്കുകൾ കേൾക്കാൻ തുടങ്ങിയതോടെ ഭർത്താവിലും വിശ്വാസം ഉടെലടുത്തു. മത -ആരാധന ചടങ്ങുകളുമായി ബന്ധപ്പെട്ട കടുത്ത വിശ്വാസങ്ങളാണ് ഇരുവരിലുമുണ്ടായിരുന്നത്.
പുരുഷോത്തമിന് ഭാര്യയിലുണ്ടായിരുന്ന വിശ്വാസമാണ് അയാളിലും മാനസിക പ്രശ്നങ്ങൾ ഉടലെടുക്കാൻ കാരണമായതെന്ന് ഡോക്ടർമാർ പറയുന്നു. മക്കളെ കൊലപ്പെടുത്തി ഒരു ദിവസത്തിനുശേഷം പുനർജനിക്കുമെന്നായിരുന്നു ഇരുവരുടെയും വാദം. കൊലപാതകവുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ സംബന്ധിച്ച് പുരുഷോത്തമിന് ഭയമുണ്ടായിരുന്നതായും ഡോക്ടർമാർ പറയുന്നു.
ജനുവരി 26നാണ് ദമ്പതികളായ പുരുഷോത്തം നായിഡുവിനെയും പത്മജയെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പ്രാഥമിക മാനസിക ആരോഗ്യ പരിശോധനക്ക് ശേഷം ഇരുവരെയും വിശാഖപട്ടണത്തെ മാനസിക ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കടുത്ത നിരീക്ഷണത്തിലാണ് ഇരുവരും. ആശുപത്രി ജീവനക്കാരോടുള്ള ഇരുവരുടെയും പെരുമാറ്റം ഉൾപ്പെടെ നിരീക്ഷിച്ചുവരുന്നുണ്ട്. കൂടാതെ ദമ്പതികൾ വായിച്ചിരുന്ന പുസ്തകങ്ങളും ആത്മീയ നേതാക്കളുമായുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്.
അറസ്റ്റിലായതിന് ശേഷമുള്ള ചോദ്യം ചെയ്യലിൽ ചൈനയിൽനിന്നല്ല കൊറോണ ൈവറസ് ഉത്ഭവിച്ചതെന്നും തെന്റ ശരീരത്തിൽനിന്നാണെന്നും പത്മജ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
