ഒരിക്കൽ മുഴുവൻ കൊള്ളക്കാർ വാണിരുന്ന കൊടുംകാട്, ഇന്ന് സ്മാർട് സിറ്റി; ഇന്ത്യയിലെ പുരാതനമായ നഗരങ്ങളിലൊന്ന്
text_fieldsഒടുവിലത്തെ സെൻസസ് അനുസരിച്ച് ഇന്ത്യയിൽ 780 ജില്ലകളാണുള്ളത്. അവയിൽ തന്നെ ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ജില്ലകളിലൊന്നുള്ളത് ബിഹാറിലാണ്. 1770 ൽ ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിച്ച ബിഹാറിലെ പൂർണിയ ആണ് ആ ജില്ല. മുഗൾ സാമ്രാജ്യത്തിൻറെ അവസാന കാലയളവിൽ സൈനിക അതിർത്തി പ്രവിശ്യ ആയാണ് ഈ ഗ്രാമത്തെ കമ്പനി ഉപയോഗിച്ചിരുന്നത്.
1765ൽ ഈസ്റ്റ് ഇന്ത്യ കമ്പനി പൂർണിയയിലെത്തുമ്പോൾ കൊടുംകാടിനാൽ ചുറ്റപ്പെട്ട ഒരു ദുരൂഹ പ്രദേശമായിരുന്നു. 5 വർഷത്തിനിപ്പുറം 1770 ഫെബ്രുവരി 10നാണ് ഇവിടം ജില്ലയായി പ്രഖ്യാപിച്ചത്. കമ്പനി ഇവിടം ജില്ലയായി പ്രഖ്യാപിക്കുമ്പോൾ കൊള്ളയും കൊലയുമൊക്കെ ആയി അസ്വസ്ഥകൾ നിറഞ്ഞ പ്രദേശമായിരുന്നു. പിന്നീട് സാമൂഹ്യവിരുദ്ധ ശക്തികളെയും ക്രിമിനലുകളെയും തുരത്താനുള്ള നടപടികൾ അവർ ചെയ്തു.
സ്വാതന്ത്യം കിട്ടിയതിനു ശേഷം രാജ്യത്തെ മറ്റു ജില്ലകളെപോലെതന്നെ പൂർണിയയും നിരവധി മാറ്റങ്ങൾക്ക് വിധേയമായി ഇന്നൊരു സ്മാർട്ട് സിറ്റിയായി മാറിയിരിക്കുകയാണ്. ആധുനികവത്കരണത്തിനൊപ്പം പഴമയുടെ തനിമയും അവർ ഉയർത്തിപ്പിടിക്കുന്നുണ്ട്. ബിഹാറിൻറെ 38ാമത്തെ ജില്ലയാണ് പൂർണിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

