രാഷ്ട്രീയ ജീവിതത്തിലെ ആദ്യ പോരാട്ടം ബംഗ്ലാദേശിന്‍റെ സ്വാതന്ത്ര്യത്തിന് വേണ്ടി -മോദി
text_fieldsധാക്ക: തന്‍റെ രാഷ്ട്രീയ ജീവിതത്തിലെ ആദ്യ പോരാട്ടം ബംഗ്ലാദേശിന്‍റെ സ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗ്ലാദേശിന്‍റെ 50ാം സ്വാതന്ത്ര്യ വാർഷികാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുേമ്പാഴാണ് മോദിയുടെ പരാമർശം.
എന്‍റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു സംഭവമാണ് ബംഗ്ലാദേശിന് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം. ഞാനും കൂട്ടാളികളും ബംഗ്ലാദേശിന് വേണ്ടി ഇന്ത്യയിൽ സത്യാഗ്രഹമിരുന്നു. അപ്പോൾ എനിക്ക് 20 വയസായിരുന്നു പ്രായം. ബംഗ്ലാദേശിന് വേണ്ടിയുള്ള സമരത്തിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.
ബംഗ്ലാദേശിന് വേണ്ടി പോരാടിയ സൈനികരുടെ ത്യാഗം ആരും മറക്കില്ല. ഇത് എന്‍റെ ജീവിതത്തിലെ മറക്കാനാവാത്ത ദിവസങ്ങളിലൊന്നാണ്. എന്നെ ഈ പരിപാടിക്ക് ക്ഷണിച്ചതിൽ ബംഗ്ലാദേശിന് നന്ദിയറിയിക്കുകയാണെന്നും മോദി പറഞ്ഞു. കോവിഡ് കാരണം വിദേശയാത്രകൾ ഒഴിവാക്കിയ മോദി ദീർഘകാലത്തെ ഇടവേളക്ക് ശേഷം സന്ദർശിക്കുന്ന ആദ്യ രാജ്യമാണ് ബംഗ്ലാദേശ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

