Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​...

രാജ്യത്ത്​ മൂന്നിലൊന്ന്​ വിദ്യാർഥികൾക്കും ഓൺലൈൻ ക്ലാസ്​ ബുദ്ധിമു​ട്ടേറിയതെന്ന്​ എൻ.സി.ഇ.ആർ.ടി സർവെ

text_fields
bookmark_border
രാജ്യത്ത്​ മൂന്നിലൊന്ന്​ വിദ്യാർഥികൾക്കും ഓൺലൈൻ ക്ലാസ്​ ബുദ്ധിമു​ട്ടേറിയതെന്ന്​ എൻ.സി.ഇ.ആർ.ടി സർവെ
cancel

ന്യൂഡൽഹി: രാജ്യത്ത്​ മൂന്നിലൊന്ന്​ കുട്ടികൾക്കും ഓൺലൈൻ ക്ലാസുകൾ ബുദ്ധിമു​​ട്ടേറിയ​േതാ ഭാരമേറിയ​േതാ ആണെന്ന്​ എൻ.സി.ഇ.ആർ.ടി സർവെയിൽ കണ്ടെത്തൽ. ഭൂരിഭാഗം വിദ്യാർഥികൾക്കും ഗണിത ആശയങ്ങൾ മനസ്സിലാക്കുന്നതിന്​ ബുദ്ധിമുട്ട്​ നേരിടുന്നുവെന്നും സർവേയിൽ കണ്ടെത്തി. ഇൻറർനെറ്റ്​ ലഭ്യതയുടെ കുറവ്​, വൈദ്യുതി ബന്ധത്തിൽ നേരിടുന്ന തടസം, ലാപ്​ടോപ്​, സ്​മാർട്ട്​ ഫോൺ തുടങ്ങിയ ഉപകരണങ്ങളുടെ ലഭ്യതക്കുറവ്​ തുടങ്ങിയവയാണ്​ ഓൺലൈൻ ക്ലാസുകളെ തടസപ്പെടുത്തുന്ന പ്രധാന പ്രശ്​നങ്ങളെന്നാണ്​ സർവെയിൽ കണ്ടെത്തിയത്​.

ഓൺലൈൻ ക്ലാസുകൾക്ക്​ കുട്ടികൾ ആശ്രയിക്കുന്നത്​ പ്രധാനമായും ​മൊബൈൽ ഫോണുകളെയാണെന്നാണ്​ സർവെയിൽ പ​ങ്കെടുത്ത ഭൂരിഭാഗം വിദ്യാർഥികളും വ്യക്തമാക്കിയത്​. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്​​ കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്രീയ വിദ്യാലയങ്ങൾ, ജവഹർ നവോദയ വിദ്യാലയങ്ങൾ, സി.ബി.എസ്​.ഇ സ്​കൂളുകൾ എന്നിവിടങ്ങളിലെ വിദ്യാർഥികളും അധ്യാപകരുമാണ്​ സർവെയിൽ പ​ങ്കെടുത്തത്​.

കേന്ദ്രീയ വിദ്യാലയങ്ങളിൽ നടന്ന സർവെയിൽ പ​ങ്കെടുത്ത 9000 പേരിൽ ആറ്​ ശതമാനം പേർ ഓൺലൈൻ പഠനം ഭാരമേറിയതാണെന്ന്​ പ്രതികരിച്ച​​പ്പോൾ 24 ശതമാനം പേർ ബുദ്ധിമു​ട്ടേറിയതാണെന്ന്​ പ്രതികരിച്ചു. മറ്റുള്ളവർ ഓൺലൈൻ പഠനം തൃപ്​തികരവും സന്തോഷപ്രദവുമാണെന്നാണ്​ ​പ്രതികരിച്ചത്​. അധ്യാപകർക്കും പ്രധാന അധ്യാപകർക്കുമിടയിൽ നടന്ന സർവെയിൽ 10 ശതമാനം പേർ ഓൺലൈൻ പഠനം ബുദ്ധിമു​ട്ടാണെന്ന്​ പറഞ്ഞപ്പോൾ ഒരു ശതമാനം പേർ മാത്രമാണ്​ ഭാരമാണെന്ന്​ അഭിപ്രായപ്പെട്ടത്​. മറ്റുള്ളവർ പഠനം തൃപ്​തികരമാണെന്ന അഭിപ്രായമാണ്​ പങ്കുവെച്ചത്​.

സർവെയിൽ പ​ങ്കെടുത്ത 6000 രക്ഷിതാക്കളിൽ 30 ശതമാനം പേരും പ്രതികരിച്ചത്​ ഓൺലൈൻ പഠനം ഭാരമേറിയതാണെന്നാണ്​. മറ്റുള്ളവർ ഇൗ പഠന രീതി തൃപ്​തികരമെന്ന്​ അഭിപ്രായപ്പെട്ടു. ജവഹർ നവോദയ വിദ്യാലയങ്ങളിലെ 4000ത്തിലേറെ വിദ്യാർഥികൾക്കിടയിൽ നടന്ന സർവെയിൽ 28 ശതമാനം പേർ ഓൺലൈൻ വഴിയുള്ള പഠനം ഭാരമേറിയതോ ബുദ്ധിമു​ട്ടേറിയതോ ആണെന്ന്​ പ്രതികരിച്ചു. മറ്റുള്ളവർ തൃപ്​തികരമെന്നാണ്​ അഭിപ്രായപ്പെട്ടത്​.

സി.ബി.എസ്​.ഇ സ്​കൂളുകളിലെ 4800 വിദ്യാർഥികളിൽ 12 ശതമാനത്തിനും ഓൺലൈൻ പഠനം ഭാരമാണ്​. 26 ശതമാനം പേർക്ക്​ പഠനം ബുദ്ധിമുട്ടാവുന്നു. 3939 രക്ഷിതാക്കളിൽ 35 ശതമാനം പേർക്കും ഓൺലൈൻ പഠനം ഭാരമേറിയതോ ബുദ്ധിമു​ട്ടേറിയതോ ആണെന്നാണ്​ കണ്ടെത്തൽ. മറ്റുള്ളവർ ഇൗ പഠന രീതിയോട്​ അനുകൂലമായാണ്​ പ്രതികരിച്ചത്​.

മതിയായ ഇൻറനെറ്റില്ലാത്തതും​ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിലുള്ള അറിവില്ലായ്​മയും വൈദ്യുതി ബന്ധത്തിലുള്ള തകരാറുമെല്ലാമാണ്​ വില്ലനാവുന്നത്​. 27 ശതമാനം പേർക്കും​ ലാപ്​ടോപ്പോ സ്​മാർട്ട്​ ഫോണോ ഇല്ല. ഗണിത​ത്തെ കൂടാതെ സയൻസ്​ ആണ്​ ഓൺലൈൻ ക്ലാസിൽ മനസ്സിലാക്കാൻ ബുദ്ധിമു​ട്ട്​ സൃഷ്​ടിക്കുന്നത്​. 17 ശതമാനം പേർക്കും ഭാഷാ വിഷയങ്ങൾ മനസിലാക്കുന്നതിനാണ്​ ബുദ്ധിമുട്ട്​ നേരിട​ുന്നതെന്നും സർവെയിൽ കണ്ടെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ncertonline classesNCERT survey
Next Story