Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒരു രാജ്യം ഒരു റേഷൻ...

ഒരു രാജ്യം ഒരു റേഷൻ കാർഡ് ജൂൺ മുതൽ പ്രാബല്യത്തിൽ: രാം വിലാസ് പാസ്വാൻ

text_fields
bookmark_border
ഒരു രാജ്യം ഒരു റേഷൻ കാർഡ് ജൂൺ മുതൽ പ്രാബല്യത്തിൽ: രാം വിലാസ് പാസ്വാൻ
cancel

ന്യൂ​ഡ​ൽ​ഹി: കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളെ​യും ദി​വ​സ​വേ​ത​ന​ക്കാ​രെ​യും ഉ​ന്ന​മി​ട്ട് സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന ‘ഒ​രു രാ​ജ്യം ഒ​രു റേ​ഷ​ൻ കാ​ർ​ഡ്’ സേ​വ​നം 2020 ജൂ​ൺ ഒ​ന്നു മു​ത​ൽ രാ​ജ്യ​ത്തു​ട​നീ​ളം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി രാം​വി​ലാ​സ് പാ​സ്വാ​ൻ.

അ​ർ​ഹ​രാ​യ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ദേ​ശീ​യ ഭ​ക്ഷ്യ​സു​ര​ക്ഷ നി​യ​മ​പ്ര​കാ​രം രാ​ജ്യ​ത്ത് ഏ​തു ന്യാ​യ​വി​ല ഷോ​പ്പി​ൽ​നി​ന്നും (എ​ഫ്.​പി.‌​എ​സ്) ഒ​രേ റേ​ഷ​ൻ കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് ധാ​ന്യ​ങ്ങ​ൾ ല​ഭി​ക്കും. ബ​യോ​മെ​ട്രി​ക് / ആ​ധാ​ർ ബ​ന്ധി​പ്പി​ച്ച​വ​ർ​ക്ക് ഇ​പോ​സ് ഉ​പ​ക​ര​ണ​ങ്ങ​ൾ​വ​ഴി ഇ​ത് ല​ഭ്യ​മാ​കു​മെ​ന്ന് കേ​ന്ദ്ര ഉ​പ​ഭോ​ക്തൃ​കാ​ര്യ-​ഭ​ക്ഷ്യ-​പൊ​തു​വി​ത​ര​ണ മ​ന്ത്രി​യാ​യ പാ​സ്വാ​ൻ ലോ​ക്സ​ഭ​യി​ൽ പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്ന് ധാ​ന്യം വാ​ങ്ങു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഓ​ൺ​ലൈ​ൻ ഇ​പോ​സ് ഉ​പ​ക​ര​ണ​ങ്ങ​ളു​ള്ള എ​ഫ്.​പി.‌​എ​സി​ലൂ​ടെ മാ​ത്ര​മേ ല​ഭ്യ​മാ​കൂ. ജൂ​ൺ ഒ​ന്നു മു​ത​ൽ രാ​ജ്യ​ത്തു​ട​നീ​ളം ഈ ​പ​ദ്ധ​തി ന​ട​പ്പാ​കും. കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് റേ​ഷ​ൻ ഉ​പ​യോ​ഗി​ക്കാ​ൻ ഈ ​സം​വി​ധാ​നം ഗു​ണം ചെ​യ്യും. സ്​​റ്റാ​ൻ​ഡേ​ർ​ഡൈ​സേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സ​മ​ന്വ​യി​പ്പി​ക്കു​ന്ന​തി​നാ​യി ‘ഒ​രു രാ​ജ്യം ഒ​രു സ്​​റ്റാ​ൻ​ഡേ​ർ​ഡ്’ എ​ന്ന പ​ദ്ധ​തി​ക്കും സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്നു​ണ്ട്. ഇ​തി​നാ​യി ഒ​രു മാ​ർ​ഗ​രേ​ഖ വി​ക​സി​പ്പി​ക്കാ​ൻ ഉ​പ​ഭോ​ക്തൃ​കാ​ര്യ മ​ന്ത്രാ​ല​യം ബ്യൂ​റോ ഓ​ഫ് ഇ​ന്ത്യ​ൻ സ്​​റ്റാ​ൻ​ഡേ​ർ​ഡ്സി​നോ​ട് (ബി​സ്) ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്ത്യ​ൻ സ്​​റ്റാ​േ​ൻ​റ​ർ​ഡ്​ അ​നു​സ​രി​ച്ചു​ള്ള വി​വി​ധ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​ന്​ 51 രാ​ജ്യ​ങ്ങ​ളി​ലെ ക​മ്പ​നി​ക​ൾ​ക്ക്​ 998 ലൈ​സ​ൻ​സു​ക​ൾ​ ഇ​തി​ന​കം ബി​സ്​ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ഒറ്റ കാർഡ്​ പദ്ധതി ഇല്ല –കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: എ​ല്ലാ പൗ​ര​ന്മാ​ർ​ക്കും പൊ​തു ഉ​പ​യോ​ഗ​ങ്ങ​ൾ​ക്ക്​ ഒ​റ്റ കാ​ർ​ഡ്​ ഏ​ർ​പ്പെ​ടു​ത്താ​ൻ ഉ​ദ്ദേ​ശ്യ​മി​ല്ലെ​ന്ന്​ സ​ർ​ക്കാ​ർ ലോ​ക്​​സ​ഭ​​യെ അ​റി​യി​ച്ചു. അ​തേ​സ​മ​യം, ദേ​ശീ​യ പൗ​ര​ത്വ​പ്പ​ട്ടി​ക ത​യാ​റാ​ക്കു​ക​യും പു​തു​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ടു​ത്ത ഏ​പ്രി​ൽ ഒ​ന്നി​ന്​ തു​ട​ങ്ങും;​ സെ​പ്റ്റം​ബ​ർ 30 വ​രെ തു​ട​രും. ഇ​തി​നൊ​പ്പം ആ​ദ്യ​ഘ​ട്ട സെ​ൻ​സ​സ്-2021 പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ക്കും. ദേ​ശീ​യ പൗ​ര​ത്വ​പ്പ​ട്ടി​ക 2010ൽ ​ത​യാ​റാ​ക്കു​ക​യും പു​തു​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. അ​തി​​െൻറ തു​ട​ർ​ച്ച​യാ​യി ന​ട​ക്കു​ന്ന പു​തു​ക്ക​ൽ ജോ​ലി​ക​ൾ​ക്ക്​ 3941 കോ​ടി ചെ​ല​വ്​ ക​ണ​ക്കാ​ക്കു​ന്ന​താ​യി ആ​ഭ്യ​​ന്ത​ര സ​ഹ​മ​ന്ത്രി നി​ത്യാ​ന​ന്ദ റാ​യ്​ വി​ശ​ദീ​ക​രി​ച്ചു. സെ​ൻ​സ​സ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ക​ണ​ക്കാ​ക്കു​ന്ന​ത്​ 8755 കോ​ടി​യാ​ണ്.

ഒ​രു രാ​ജ്യം, ഒ​റ്റ റേ​ഷ​ൻ കാ​ർ​ഡ്​ പ​ദ്ധ​തി ദേ​ശീ​യ ത​ല​ത്തി​ൽ ജൂ​ൺ ഒ​ന്നി​ന്​ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന്​ പൊ​തു​വി​ത​ര​ണ മ​ന്ത്രി രാം​വി​ലാ​സ്​ പാ​സ്വാ​ൻ അ​റി​യി​ച്ചു. കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ദി​വ​സ​ജോ​ലി​ക്കാ​ർ​ക്കും ഈ ​സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടും. ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മ​പ്ര​കാ​രം റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ​ക്ക്​ അ​ർ​ഹ​ത​യു​ള്ള​വ​ർ​ക്ക്​ ഇ​ന്ത്യ​യി​ൽ എ​വി​ടെ​നി​ന്നും കാ​ർ​ഡ്​ ഉ​പ​യോ​ഗി​ച്ച്​ റേ​ഷ​ൻ വാ​ങ്ങാ​ൻ ക​ഴി​യു​മെ​ന്ന്​ മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ration cardram vilas paswanOne Nation One Ration Card
News Summary - One Nation One Ration Card to be effective nationwide from June: Ram Vilas Paswan
Next Story