ഒറ്റ തെരഞ്ഞെടുപ്പ്: റിപ്പോർട്ട് ഉടൻ കാബിനറ്റിന് മുന്നിൽ
text_fieldsന്യൂഡൽഹി: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ പദ്ധതിയിലുള്ള ഉന്നത തല സമിതിയുടെ റിപ്പോർട്ട് കേന്ദ്ര മന്ത്രിസഭ മുമ്പാകെ സമർപ്പിക്കാനൊരുങ്ങി നിയമ മന്ത്രാലയം. റിപ്പോർട്ട് വേഗത്തിൽ സമർപ്പിക്കുകയെന്നത് മന്ത്രാലയത്തിലെ നിയമകാര്യ വിഭാഗത്തിന്റെ 100 ദിന പദ്ധതിയിലുൾപ്പെട്ടതാണ്.
വിഷയത്തിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിലുള്ള സമിതി മാർച്ച് 15ന് രാഷ്ട്രപതി ദ്രൗപദി മുർമു മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. നിയമ കമീഷനും ഒറ്റ തെരഞ്ഞെടുപ്പ് വിഷയത്തിൽ അവരുടെ റിപ്പോർട്ട് ഉടൻ സമർപ്പിച്ചേക്കും. കമീഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളെ അനുകൂലിക്കുന്നവർക്കാണ് മേൽക്കൈ.

