Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാലേഗാവ്​ കേസിൽ ഒരു...

മാലേഗാവ്​ കേസിൽ ഒരു സാക്ഷികൂടി കൂറുമാറി

text_fields
bookmark_border
മാലേഗാവ്​ കേസിൽ ഒരു സാക്ഷികൂടി കൂറുമാറി
cancel

മുംബൈ: ഭോപാൽ ബി.ജെ.പി എം.പി പ്രജ്ഞ സിങ്​ ഠാകുറും ലഫ്​. കേണൽ ശ്രീകാന്ത്​ പുരോഹിതും അടക്കം സന്യാസിമാരും സൈനിക ഉദ്യോഗസ്ഥരും പ്രതികളായ 2008ലെ മാലേഗാവ്​ സ്​ഫോടന കേസിൽ ഒരു സാക്ഷികൂടി കൂറുമാറി. സ്​ഫോടന ഗൂഢാലോചന നടന്നതായി മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എ.ടി.എസ്​) കണ്ടെത്തിയ ഉജ്ജയിനിലെ ധർമശാല നടത്തിപ്പുകാരനാണ്​ കഴിഞ്ഞ ദിവസം മുംബൈയിലെ പ്രത്യേക കോടതിയിൽ കൂറുമാറിയത്​.

ഇതോടെ കേസിൽ കൂറുമാറുന്ന പ്രോസിക്യൂഷൻ സാക്ഷികളുടെ എണ്ണം 27 ആയി.

2008ൽ സ്​ഫോടനത്തിനു​ മുമ്പ്​ കേസിലെ മുഖ്യപ്രതികളായ പ്രജ്ഞ സിങ്​ ഠാകുർ ഒരു ദിവസവും ധയാനന്ദ്​ ധർദ്വിവേദി രണ്ടു​ മാസവും ധർമശാലയിൽ താമസിച്ചതായി 75കാരനായ സാക്ഷി നേരത്തേ എ.ടി.എസിന്​ മൊഴി നൽകിയിരുന്നു. എ.ടി.എസിന്​ നൽകിയ മൊഴി എന്തെന്ന്​ ഓർമയില്ലെന്നാണ്​ സാക്ഷി കോടതിയിൽ പറഞ്ഞത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malegaon Case
News Summary - One more prosecution witness turns hostile in Malegaon 2008 blast case
Next Story