Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടകയിൽ ഒരാൾക്ക്...

കർണാടകയിൽ ഒരാൾക്ക് കൂടി കോവിഡ്: രോഗം ബാധിച്ചവരുടെ എണ്ണം അഞ്ചായി

text_fields
bookmark_border
കർണാടകയിൽ ഒരാൾക്ക് കൂടി കോവിഡ്: രോഗം ബാധിച്ചവരുടെ എണ്ണം അഞ്ചായി
cancel

ബംഗളൂരു: കർണാടകയിൽ ഒരാൾക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതോടെ രോഗം ബാധിച്ചവരുടെ എണ്ണം അഞ്ചായി ഉ‍യർന്നു. അടുത ്തിടെ ഗ്രീസിൽ പോയി മടങ്ങിയെത്തിയ 26കാരനാണ് വ്യാഴാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചത്. ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ച ികിത്സയിലുള്ള രോഗിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ഇയാളുമായി അടുത്തിടപഴകിയ എല്ലാവരെയും കണ്ടെത്തിയിട്ടു ണ്ടെന്നും അവരോട് വീടുകളിൽ നിരീക്ഷണത്തിൽ തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കർണാടക ആരോഗ്യവകുപ്പ് അറിയിച്ചു.

രോഗ ലക്ഷണങ്ങളില്ലാത്തതിനാലാണ് ഇവരോട് വീടുകളിൽ നിരീക്ഷണത്തിൽ തുടരാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കോവിഡ്-19 മഹാമാരിയായി പ്രഖ്യാപിച്ചതിനെതുടർന്ന് സംസ്ഥാനത്തെ നിരീക്ഷണവും രോഗ പ്രതിരോധ പ്രവർത്തനവും ശക്തമാക്കിയിട്ടുണ്ട്. ഗ്രീസിൽനിന്നയാൾ എവിടെയാണ് ചികിത്സയിലുള്ളതെന്നോ അദ്ദേഹത്തി​െൻറ സ്ഥലമോ അധികൃതർ പുറത്തുവിട്ടിട്ടില്ല.

നേരത്തെ രോഗം സ്ഥിരീകരിച്ച നാലുപേരുമായി ഇടപഴകിയവരും നിരീക്ഷണത്തിലാണെന്നും ഇവരിൽ ആർക്കും പുതുതായി രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു. ഗ്രീസിൽ പോയി മടങ്ങിയെത്തിയ 26കാരന് പുറമെ ഇതുവരെ രണ്ടു െടക്കികൾ ഉൾപ്പെടെ നാലുപേർക്കാണ് കർണാടകയിൽ കോവിഡ്-19 സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ച ഒരു ടെക്കിയുടെ ഭാര്യയും മകളുമാണ് അസുഖബാധിതരായ മറ്റു രണ്ടുപേർ. നാലുപേരും ബംഗളൂരുവിലെ ഇന്ദിരാ ഗാന്ധി ഇൻസ്​റ്റിറ്റ്യൂട്ടിൽ ചികിത്സയിലാണ്. ഇതുവരെ കർണാടകയിൽ 1,220 പേരാണ് നിരീക്ഷണത്തിലുണ്ടായിരുന്നതെന്നും ഇവരിൽ 292 പേർ 28 ദിവസത്തെ നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newscorona virus
News Summary - one more corona case in karnataka -india news
Next Story