ബാബ സിദ്ദീഖി വധം: ഒരാൾകൂടി അറസ്റ്റിൽ
text_fieldsമുംബൈ: എൻ.സി.പി നേതാവും മുൻ മഹാരാഷ്ട്ര സഹമന്ത്രിയുമായ ബാബ സിദ്ദീഖിയെ വെടിവെച്ചുകൊന്ന കേസിൽ ഒരാൾകൂടി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബഹ്റെയിച്ചിൽനിന്ന് ഹരീഷ്കുമാർ ബലക്റാം (23) നെയാണ് അറസ്റ്റ് ചെയ്തത്.
ഷൂട്ടർമാർക്ക് പണവും മറ്റ് സഹായങ്ങളും നൽകിയത് ബലക്റാം ആണെന്ന് പൊലീസ് പറഞ്ഞു. മുംബൈയിലെത്തിച്ച ഇയാളെ കോടതി 21 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.
മറ്റ് പ്രതികൾക്കൊപ്പം പുണെയിൽ സ്ക്രാപ്പ് കടയിലായിരുന്നു ഹരീഷ് ബലക്റാമിനും ജോലി. ഇയാൾക്കൊപ്പം മറ്റൊരാളെക്കൂടി കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

