Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കശ്മീരിൽ ഏറ്റുമുട്ടൽ; ഒരു ഭീകരൻ കൊല്ലപ്പെട്ടു
text_fieldsbookmark_border
ശ്രീനഗർ: കശ്മീരിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്. സൗത്ത് കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ സുരക്ഷാ സൈന്യം നടത്തിയ റെയ്ഡിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
നാലു ആയുധാരികൾ ഒളിച്ചിരിക്കുന്നെന്ന രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ പൊലീസും സൈന്യവും ദോബ്ജാൻ ഗ്രാമം വളയുകയായിരുന്നു. ഭീകരർ ഒളിച്ചിരുന്നതെന്ന് കരുതുന്ന വീട്ടിലേക്ക് കയറിയ സൈനികർക്കുനേരെ ആയുധാരികൾ വെടിവെപ്പ് നടത്തുകയായിരുന്നു.
തിരിച്ച് സൈനികർ നടത്തിയ വെടിവെപ്പിലാണ് ഒരു ഭീകരൻ കൊല്ലപ്പെട്ടതെന്ന് ഒൗദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മേഖലയിൽ ഏറ്റുമുട്ടൽ തുടർന്ന് കൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
