പാമ്പൻ പാലത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; കടലിലേക്ക് തെറിച്ചുവീണയാളെ രക്ഷപ്പെടുത്തി
text_fieldsചെന്നൈ: രാമേശ്വരത്തെ പാമ്പൻ പാലത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ കടലിലേക്ക് തെറിച്ചുവീണു. കടലിൽ വീണ യുവാവിനെ മത്സ്യ തൊഴിലാളികൾ കയർ കെട്ടി രക്ഷപ്പെടുത്തി. അതേസമയം യുവാവിന്‍റെ പിതാവ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.
ശനിയാഴ്ച ഉച്ചക്ക് രാമേശ്വരം പാമ്പൻ സ്വദേശികളായ നാരായണനും മകൻ മുകേഷും മണ്ഡപത്തിൽ നിന്ന് കടലിന് കുറുകെയുള്ള പാമ്പൻ പാലം വഴി ബൈക്കിൽ പോകവെയാണ് അപകടം. പാലത്തിന്‍റെ മധ്യഭാഗത്ത് എത്തിയപ്പോൾ എതിരെ വന്ന കാർ അമിതവേഗതയിൽ നിയന്ത്രണംവിട്ട് ബൈക്കിലിടിക്കുകയായിരുന്നു. കാർ കൂട്ടിയിടിച്ചതിൽ മുകേഷ് 200 അടി ഉയരമുള്ള പാലത്തിൽ നിന്ന് കടലിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
പാലത്തിൽ തലക്ക് പരിക്കേറ്റ് വീണ നാരായണൻ തൽക്ഷണം മരിച്ചു. കടലിൽ വീണ് മുകേഷിനെ കണ്ട പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ ഉടൻ തന്നെ കടലിൽ ചാടി യുവാവിനെ കയർ കൊണ്ട് കെട്ടി രക്ഷപ്പെടുത്തുകയായിരുന്നു. കാലിലെ എല്ല് പൊട്ടിയ നിലയിൽ മുകേഷിനെ രാമനാഥപുരം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഡ്രൈവർ ശിവഗംഗ കാരൈക്കുടി അമരാവതി കരുണാമൂർത്തിയെ പാമ്പൻ പൊലീസ് അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

