Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ സാമുദായിക...

യു.പിയിൽ സാമുദായിക സംഘർഷത്തിൽ ഒരാൾ വെടിയേറ്റു മരിച്ചു

text_fields
bookmark_border
യു.പിയിൽ സാമുദായിക സംഘർഷത്തിൽ ഒരാൾ വെടിയേറ്റു മരിച്ചു
cancel

ലഖ്​നോ: ഉത്തർപ്രദേശിലെ കസ്​ഗഞ്ച്​ ജില്ലയിൽ രണ്ട്​ സമുദായങ്ങൾ ​തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ വെടിയേറ്റ്​ മരിച്ചു. മറ്റൊരാൾക്ക്​ പരിക്കേറ്റു. അധികൃതരുടെ അനുവാദമില്ലാതെ റിപ്പബ്ലിക്​ ദിനത്തോടനുബന്ധിച്ച്​ നടന്ന റാലിയുമായി ബന്ധപ്പെട്ടാണ്​ സംഘർഷം തുടങ്ങിയത്​. റാലിയിൽ പ​െങ്കടുത്ത ചന്ദൻ ഗുപ്​ത(22) ആണ്​ മരിച്ചത്​. നെഞ്ചിലായിരുന്നു ചന്ദൻ ഗുപ്​തക്ക്​ ​െവടിയേറ്റത്​. കാലിൽ വെടിയേറ്റ നൗഷാദിനെ അലിഗഢിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ത്രിരംഗ യാത്ര എന്ന പേരിൽ നടത്തിയ റാലിയിലെ ബൈക്ക്​ യാത്രക്കാർ വിളിച്ച മുദ്രാവാക്യങ്ങൾ ബാദു നഗറിലെ ഒരു സംഘം തടഞ്ഞതാണ്​ സംഘർഷത്തിനിടയാക്കിയത്​. വാക്കുതർക്കത്തിനിടെ ഒരാൾ എതിർ സംഘാംഗത്തെ അടിച്ചതാണ്​ പ്രശ്​നങ്ങൾക്ക്​ വഴി​വെച്ചതെന്ന്​ െപാലീസ്​ പറയുന്നു. 

വെടിവെപ്പ്​ നടത്തുന്നതിന്​ മുമ്പ്​ ഇരു ഗ്രൂപ്പുകളും പരസ്​പരം കല്ലേറും നടത്തിയിരുന്നു. ഇപ്പോൾ സാഹചര്യം നിയന്ത്രണവിധേയമായെന്നും പ്രദേശം കനത്ത പൊലീസ്​​ സുരക്ഷയിലാണെന്നും അധികൃതർ അറിയിച്ചു. പ്രതികളെ പിടികൂടാൻ ​െപാലീസ്​ പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്​. 

അതേസമയം, സംഘർഷത്തിൽ ഉൾപ്പെട്ടിട്ടു​െണ്ടന്ന ആരോപണം ബി.ജെ.പി നിഷേധിച്ചു. മരിച്ച ചന്ദൻ ഗുപ്​ത ബി.ജെ.പി പ്രവർത്തകനല്ല. പാർട്ടിയല്ല റാലി നടത്തിയതെന്നും ​പ്രദേശത്തെ റസിഡൻസ്​ ​അസോസിയേഷനാണെന്നും ബി.ജെ.പി വാക്​താവ്​ പറഞ്ഞു. 

ജനങ്ങൾ ​െഎക്യവും സമാധാനവും പാലിക്കണമെന്ന്​ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ ഒൗദ്യോഗിക ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. പ്രശ്​നക്കാർ​െക്കതിരെ ശക്​തമായ നടപടി സ്വീകരിക്കാൻ അധികൃതർക്ക്​ മുഖ്യമന്ത്രി നിർദേശം നൽകി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsUp Communal ClashOne Died
News Summary - One killed during communal clash in up -India News
Next Story