Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭി​വ​ണ്ടി​യി​ൽ കെ​ട്ടി​ടം ത​ക​ർ​ന്ന് ഒ​രാ​ൾ മ​രി​ച്ചു ; ഒ​രാ​ൾ​ക്ക് പ​രി​ക്ക്

text_fields
bookmark_border
ഭി​വ​ണ്ടി​യി​ൽ കെ​ട്ടി​ടം ത​ക​ർ​ന്ന് ഒ​രാ​ൾ മ​രി​ച്ചു ;   ഒ​രാ​ൾ​ക്ക് പ​രി​ക്ക്
cancel

മഹാരാഷ്ട്ര: ഭിവണ്ടിയിൽ കെട്ടിടം തകർന്ന് ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. മജീദ് അൻസാരി (25) ആണ് മരിച്ചത്. താനെ ജില്ലയിൽ ഭിവണ്ടിയിലെ ഖാദിപർ പ്രദേശത്താണ് സംഭവം. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് കെട്ടിടത്തിന്‍റെ ഒരു ഭാഗം തകർന്ന് വീണത്. കെട്ടിടത്തിനകത്ത് ഉറങ്ങുകയായിരുന്ന മജീദ് തൽക്ഷണം മരിച്ചുവെന്ന് പൊലീസ് പറഞ്ഞു. അഗ്നി സുരക്ഷാസേനാംഗങ്ങളുടെ രണ്ട് യൂനിറ്റെത്തി തിരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടത്തിയത്. കെട്ടിടം തകരാനുള്ള കാരണം വ്യക്തമല്ലെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അ​േന്വഷണം ആരംഭിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - One killed, another injured after portion of building collapsed in Maharashtra's Bhiwandi
Next Story