ന്യൂഡൽഹി: രാജ്യത്ത് ആഗസ്റ്റ് അവസാനം വരെ പത്തുവയസിന് മുകളിൽ പ്രായമുള്ള 15 പേരിൽ ഒരാൾക്ക് കോവിഡ് വന്നിട്ടുണ്ടാകാമെന്ന് സർവേ ഫലം. ആഗസ്റ്റ് 17 മുതൽ സെപ്റ്റംബർ 22വരെ ഐ.സി.എം.ആർ നടത്തിയ സീറോ സർവേയിലാണ് കണ്ടെത്തൽ.
ഇന്ത്യയിലെ കൗമാരക്കാരിൽ 7.1 ശതമാനം പേർക്ക് ഇതുവരെ കോവിഡ് ബാധിച്ചതിെൻറ ലക്ഷണങ്ങൾ കാണിക്കുന്നു. ആഗസ്റ്റ് അവസാനം വരെ 10 വയസിന് മുകളിലുള്ള 15 പേരിൽ ഒരാൾക്ക് കോവിഡ് ബാധിച്ചിരിക്കാമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.
ചേരിപ്രദേശങ്ങളിലും നഗര പ്രദേശങ്ങളിലുമാണ് രോഗവ്യാപനം കൂടുതൽ. ചേരികളിലെ രോഗവ്യാപനം 15.6 ശതമാനമാണ്. നഗര പ്രദേശങ്ങളിൽ ഇത് 8.2 ശതമാനവും. ഗ്രാമപ്രദേശങ്ങളിൽ 4.4 ശതമാനമാണ് രോഗവ്യാപനം.
വൈറസ് വ്യാപനം തടയുന്നതിൽ മാസ്ക് ധരിക്കൽ, സാനിറ്റൈസർ ഉപയോഗം, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയവ പാലിക്കേണ്ടതിെൻറ അവശ്യകതയും സീറോ സർവേയിൽ ചൂണ്ടിക്കാണിക്കുന്നു.