Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആദിവാസി സഹോദരിമാരെ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

text_fields
bookmark_border
ആദിവാസി സഹോദരിമാരെ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍
cancel

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയില്‍ ആദിവാസി സഹോദരിമാരെ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. നാലു പേര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ശൈലെന്‍ സോറന്‍ എന്നയാളാണ് അറസ്റ്റിലായത്. പോക്‌സോ അടക്കം കുറ്റങ്ങള്‍ ചുമത്തിയാണ് അക്രമികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. തന്റെ മക്കള്‍ക്ക് നേരെയുണ്ടായ അക്രമം അറിഞ്ഞ പെണ്‍കുട്ടികളുടെ അമ്മ ബുധനാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു.

ഗ്രാമത്തില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു സഹോദരിമാര്‍. വഴിമധ്യേ അടുത്ത ഗ്രാമത്തിലെ യുവാക്കളായ അക്രമികള്‍ ഇരുവരെയും തട്ടിക്കൊണ്ടുപോകുകയായിരുന്നു. മൂത്ത സഹോദരിയെ അഞ്ച് അക്രമികള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. പ്രായപൂര്‍ത്തിയായിട്ടില്ലാത്ത ഇളയ സഹോദരിയെ കെട്ടിയിട്ടും അക്രമത്തിനിരയാക്കി.

അക്രമികളില്‍ നിന്നും ഓടിരക്ഷപ്പെട്ട മൂത്ത പെണ്‍കുട്ടി വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - One held after tribal girl gangraped sister molested in West Bengal
Next Story