You are here

ഡൽഹിയിൽ നിർമാണത്തിനിടെ കെട്ടിടം തകർന്ന്​ ഒരാൾ മരിച്ചു

16:11 PM
16/02/2020
building-collapsed.jpg

ന്യൂഡൽഹി: ഡൽഹി ചിത്തരഞ്​ജൻ പാർക്കി​ൽ നിർമ്മാണത്തിനിടെ കെട്ടിടം തകർന്ന്​ അപകടം. ഞായറാഴ്ച ഉച്ചക്ക്​ ശേഷമായിരുന്നു സംഭവം. 

അപകടത്തിൽ ഒരാൾ മരിച്ചുവെന്ന് കെട്ടിട നിർമാണ സ്ഥാപനത്തി​​െൻറ ഓപ്പറേഷൻ ഡയറക്ടർ നിധിഷ് ഗുപ്ത പറഞ്ഞു.

തകർന്ന കെട്ടിടത്തിനടിയിൽ രണ്ടുപേർ കുടുങ്ങിയിരുന്നു. രക്ഷാപ്രവർത്തനത്തിന് അഞ്ച് ഫയർ ടെൻഡറുകൾ അഗ്നിശമന വകുപ്പ് സ്ഥലത്തെത്തിച്ചു. അവശിഷ്ടങ്ങൾക്കടിയിൽനിന്ന് ഒരാളെ രക്ഷപ്പെടുത്തിയിട്ടുണ്ട്​.

Loading...
COMMENTS