ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ പേപ്പർ ഫാക്ടറിയിൽ വ്യാഴാഴ്ച രാവിലെ ഉണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. പത്പർ ഗഞ്ച് വ്യാവസായിക മേഖലയിലെ ഫാക്ടറിയുടെ മൂന്നു നില െകട്ടിടത്തിനാണ് പുലർച്ചെ രണ്ട് മണിയോടെ തീ പിടിച്ചത്. 32 ഫയർ എൻജിനുകൾ രക്ഷാ പ്രവർത്തനത്തിനായി സ്ഥലത്തെത്തി.
തീ കത്തിപ്പിടിച്ചതോടെ കെട്ടിടം പൂർണമായും പുക കൊണ്ടു മൂടിയിരുന്നു. ഏറെ സമയത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്. തീ പിടിത്തത്തിെൻറ കാരണം കണ്ടെത്താൻ ശ്രമം നടക്കുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ ആഴ്ച നോർത്ത് ഡൽഹിയിലെ വസ്ത്ര ഗോഡൗണിന് തീ പിടിച്ച് മൂന്ന് കുട്ടികൾ ഉൾപ്പെടെ ഒമ്പത് പേർ മരിച്ചിരുന്നു.