Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിയന്ത്രണംവിട്ട ​ബെൻസിടിച്ച്​ ഒരാൾ മരിച്ചു; തകർത്തത്​ ഏഴു വാഹനങ്ങൾ

text_fields
bookmark_border
Mercedes crash Bengaluru
cancel

ബംഗളൂരു: ഇന്ദിര നഗറിൽ നിയന്ത്രണം വിട്ട മെഴ്​സിഡസ്​ കാർ ഇടിച്ചുകയറി ഒരാൾ മരിച്ചു. രണ്ടുപേർക്ക്​ പരിക്കേറ്റു. നിയന്ത്രണം വിട്ട കാർ ഇടിച്ച്​ മറ്റ്​ ഏഴുവാഹനങ്ങൾ തകർന്നു. രണ്ട്​ കാർ, രണ്ട്​ ഓ​ട്ടോ, രണ്ട്​ ടെ​േമ്പാ, ബൈക്ക്​ എന്നീ വാഹനങ്ങളാണ്​ തകർന്നത്​.

മെഴ്​സിഡസ്​ ബെൻസ്​ കാർ ആദ്യം ബൈക്കിലിടിക്കുകയും വെട്ടിക്കാൻ ശ്രമിക്കുന്നതിനിടെ മാരുതി ആൾ​ട്ടോ കാറിൽ ഇടിക്കുകയുമായിരുന്നു. കാറിന്‍റെ ഡ്രൈവർ സംഭവ സ്​ഥലത്തു വെച്ച്​ മരിച്ചതായി ഈസ്റ്റ്​ സോൺ ട്രാഫിക്​ ഡി.സി.പി ശാന്ത്​രാജു പറഞ്ഞു.

നിയന്ത്രണം വിട്ട്​ തെറിച്ച മെഴ്​സിഡസ്​ കാർ ശേഷം രണ്ട് വാഹനങ്ങളിൽ ഇടിച്ചു. ഒരു ഇരുചക്ര വാഹനം ഉൾപ്പെടെ മൊത്തം ഏഴ് വാഹനങ്ങൾ അപകടത്തിൽ തകർന്നു. മെഴ്‌സിഡസ് കാറിന്‍റെ ഡ്രൈവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - One Dead as Speeding Mercedes Benz Crashes into Car in Bengaluru
Next Story