Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒരു ദിവസം കറാച്ചിയും...

ഒരു ദിവസം കറാച്ചിയും ഇന്ത്യയുടെ ഭാഗമാകും -ഫഡ്​നാവിസ്​

text_fields
bookmark_border
ഒരു ദിവസം കറാച്ചിയും ഇന്ത്യയുടെ ഭാഗമാകും -ഫഡ്​നാവിസ്​
cancel

ന്യൂഡൽഹി: ഞങ്ങൾ അഖണ്ഡ ഭാരതത്തിൽ വിശ്വസിക്കുന്നവരാണെന്നും കറാച്ചി ഒരു ദിവസം ഇന്ത്യയുടെ ഭാഗമാകുമെന്നും ​മഹാരാഷ്​ട്ര മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്​നാവിസ്​. മുംബൈയിലെ കറാച്ചി എന്ന പേരിലുള്ള ബേക്കറിക്കെതിരെ ശിവസേന നേതാവ്​ രംഗത്തുവന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്​ മറുപടി പറയുകയായിരുന്നു ഫഡ്​നാവിസ്​.

ബാന്ദ്ര വെസ്​റ്റിലെ കടയിലെത്തി ശി​വസേന നേതാവ്​ ഉടമയെ ഭീഷണിപ്പെടുത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേത്തുടർന്ന്​ ഉടമ കടയുടെ പേര്​ മറച്ചിരുന്നു. എന്നാൽ ഈ നടപടിയെത്തള്ളി ശിവസേന നേതൃത്വം രംഗത്തെത്തിയിരുന്നു.

കറാച്ചി ബേക്കറി മുംബൈയിൽ 60 വർഷമായി പ്രവർത്തിക്കുന്നവരാണ്​. അവർക്ക്​ പാകിസ്​താനുമായി ബന്ധമില്ല. അവരോട്​ പേര്​ മാറ്റാൻ പറയുന്നതിൽ​ യുക്തിയില്ലെന്നായിരുന്നു​ ശിവസേനയുടെ മുതിർന്ന നേതാവ്​ സഞ്​ജയ്​ റാവത്തി​െൻറ പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shivsenaDevendra FadnavisBJP
News Summary - One day, Karachi will be part of India: Devendra Fadnav
Next Story