ഛത്തീസ്ഗഡിൽ ഐ.ഇ.ഡി സ്ഫോടനം; കമാൻഡോ കൊല്ലപ്പെട്ടു, 10 പേർക്ക് പരിക്ക്
text_fieldsRepresentative Image
ന്യൂഡൽഹി: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലുണ്ടായ ഐ.ഇ.ഡി സ്ഫോടനത്തിൽ ഒരു സി.ആർ.പി.എഫ് കോബ്ര അസിസ്റ്റൻറ് കമാൻഡോ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച വൈകിട്ടായിരുന്നു ആക്രമണം.
അസിസ്റ്റൻറ് കമാൻഡോ നിതിനാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് താഡ്മെഡ്ല ഗ്രാമത്തിൽ നക്സലുകൾക്കായി തെരച്ചിൽ നടത്തിയ ശേഷം സംഘം മടങ്ങുന്നതിനിടെയായിരുന്നു സ്ഫോടനം.
രണ്ടു ഐ.ഇ.ഡി സ്ഫോടനം ഉണ്ടായതിൽ ഒരാൾ കൊല്ലപ്പെട്ടതായും പത്തുപേർക്ക് പരിക്കേറ്റതായും പൊലീസ് ഇൻസ്പെക്ടർ ജനറൽ സുന്ദർരാജ് പറഞ്ഞു. എട്ടുപേരെ വിദഗ്ധ ചികിത്സക്കായി റായ്പുരിലെ ആശുപത്രിയിലേക്ക് മാറ്റി. കോബ്ര 206 ബറ്റാലിയനിലുള്ളവരാണ് പരിക്കേറ്റവരെല്ലാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

