Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
A burial site with fresh graves in the Shahjahanpur kasba
cancel
camera_alt

 Photo Credit: (Urjita Bhardwaj | ThePrint)

Homechevron_rightNewschevron_rightIndiachevron_rightഒന്നിൽനിന്ന്​...

ഒന്നിൽനിന്ന്​ 25ലേക്ക്​; കോവിഡ്​ മരണങ്ങളിൽ വിറങ്ങലിച്ച്​ യു.പിയിലെ ഇൗ ഗ്രാമം

text_fields
bookmark_border

മീററ്റ്​: ഷാജഹാൻപുരിലെ കസ്​ബ ഗ്രാമത്തിൽ കഴിഞ്ഞമാസം വരെ കേവിഡ്​ 19 ഒരു വിദൂര യാഥാർഥ്യമായിരുന്നു. കോവിഡ്​ വ്യാപനത്തിന്‍റെ ആദ്യഘട്ടത്തിൽ തലയുയർത്തിനിന്ന കസ്ബക്ക്​ രണ്ടാംഘട്ടത്തിൽ അടിപതറി. ഏപ്രിൽ എട്ടിന്​ 46കാരനായ അസിം ഖാനിന്‍റെ മരണമായിരുന്നു ദുരന്തങ്ങളുടെ തുടക്കം.

ഡൽഹിയിൽനിന്ന് അഞ്ചുദിവസങ്ങൾക്ക്​ മുമ്പ്​ കസ്​ബയിലെത്തിയതായിരുന്നു​​ അദ്ദേഹം. വീട്ടിലെത്തിയതോടെ കടുത്ത പനി, ചുമ, ശരീരവേദന, ശ്വാസതടസം തുടങ്ങിയ കോവിഡ്​ രോഗലക്ഷങ്ങൾ ​ശ്രദ്ധയിൽപ്പെട്ടു​. ആരോഗ്യനില മോശമായതോടെ ഏപ്രിൽ ആറിന്​ ഗ്രാമത്തിൽനിന്ന്​ 25 കിലോമീറ്റർ അകലെയുള്ള മീററ്റിലെ ആനന്ദ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ കോവിഡ്​ സ്​ഥിരീകരിക്കുകയും ചെയ്​തു. ആശുപത്രിയിലെത്തി ഒരു ദിവസത്തിന്​ ശേഷം അസിം മരണത്തിന്​ കീഴടങ്ങി.

അസിം ഖാനിന്​ പിന്നാലെ 57കാരനായ ഷുജാത്​ മന്ദ്​ ഖാനും രോഗ ബാധിതനായി മരിച്ചു. ഇതിനുപിന്നാലെ പിന്നാലെ കസ്​ബ തൊട്ടടുത്ത ദിവസങ്ങളിലായി സാക്ഷ്യം വഹിച്ചത്​ 25 മരണങ്ങൾക്കായിരുന്നു. മരിച്ചവരാക​ട്ടെ ഒരു കുടുംബത്തിൽനിന്നുള്ളവരും അയൽവാസികളും അടുത്ത ബന്ധം പുലർത്തുന്നവരും. അസിമിനും ഷുജാതിനും പുറമെ മരിച്ചവരിൽ മറ്റാരുടെയും പരിശോധന നടത്താത്തതിനാൽ കോവിഡ്​ മരണത്തിൽ പോലും അവ ഉൾപ്പെട്ടില്ലെന്ന്​ നാട്ടുകാരിലൊരാളായ ഷാനു ഖാൻ 'ദ പ്രിൻറി'നോട്​ പറഞ്ഞു.

കസ്​ബ നിവാസികൾ പരിശോധനയോട്​ കാണിക്കുന്ന വിമുഖതയാണ്​ ഇതിന്​ കാരണമെന്നാണ്​ ഷാജഹാൻപുരിലെ ഡോക്​ടർമാരുടെ അഭിപ്രായം. പരിശോധനയിൽ പോസിറ്റീവാണെന്ന്​ തെളിഞ്ഞാൽ ആശുപത്രിയി​ൽ പോകേണ്ടിവരും. അത്​ വധശിക്ഷക്ക്​ തുല്യമായാണ്​ അവർ കരുതുന്നത്​. അതിനാൽ തന്നെ രോഗലക്ഷണങ്ങളുണ്ടെങ്കിൽപോലും അവർ വീടുകളിൽ ചികിത്സ തേടുമെന്നും ഡോക്​ടർമാർ പറയുന്നു.

എന്നാൽ ആരോഗ്യവിദഗ്​ധർ കസ്​ബ ഗ്രാമത്തിലേക്ക്​ തിരിഞ്ഞുനോക്കുന്നില്ലെന്നും പരിശോധനകൾ നടത്തുന്നില്ലെന്നുമായിരുന്നു ഗ്രാമവാസികളുടെ പ്രതികരണം. പരിശോധനക്ക്​ ശേഷം നാലുമുതൽ ആറുവരെ ദിവസങ്ങളെടുക്കും ഫലം പുറത്തുവരാൻ. ഇതിനാടകം രോഗബാധിതർ മരിച്ചിട്ടുണ്ടാകും. അതേസമയം പരിശോധന ഫലം വൈകുന്നുവെന്ന ആരോപണം പ്രദേശിക ഭരണകൂടം നിഷേധിച്ചു.

2011ൽ സെൻസസ്​ പ്രകാരം ഷാജഹാൻപുരിൽ 17,000മാണ്​ ജനസംഖ്യ. ഇതിൽ 80 ശതമാനവും മുസ്​ലിം വിഭാഗവും. ഇതിൽ 60 ശതമാനവും അസിം ഖാനും ഷുജാതുമെല്ലാം ഉൾപ്പെട്ട പത്താൻ കുടുംബവും.

ഗ്രാമത്തിലെ ആദ്യ രോഗിയായ അസിമിൽനിന്നാകാം മറ്റുള്ളവരിലേക്ക്​ രോഗം പകർന്നതെന്നാണ്​ എല്ലാവരുടെയും വിലയിരുത്തൽ. അസിമിന്​ കോവിഡ്​ പോസിറ്റീവായതിന്​ ശേഷവും കുടുംബം മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതും അസിമിന്‍റെ മൃതദേഹം കൈകാര്യം ചെയ്​ത രീതിയും രോഗവ്യാപനത്തിന്​ ഇടയാക്കിയെന്ന്​ കരുതുന്നു. പൊതിഞ്ഞുവെച്ചിരുന്ന മൃതദേഹം പു​റ​ത്തെടുത്ത്​ കുളിപ്പിക്കുകയും ശരീരവുമായി സമ്പർക്കം വന്നത​ുമെല്ലാം രോഗവ്യാപനത്തിന്​ ഇടയായതായാണ്​ ഡോക്​ടർമാർ പറയുന്നത്​.

ഒരു മാസത്തിനിടെ നിരവധി പേരിലേക്ക്​ രോഗം പടർന്നതോടെ ഗ്രാമവാസികൾ മുഴുവൻ ഭയത്തിന്‍റെ പിടിയിലാണെന്ന്​ ഡോ. മൊഹദ്​ യൂസുഫ്​ ഖാൻ പറയുന്നു. ഷാജഹാൻ പുരിൽ രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണെന്നും​ നിരവധി ആക്​ടീവ്​ കേസുകളുണ്ടെന്നും ഡോ. അലോക്​ നായക്​ പറഞ്ഞു. സമീപത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്​ടറാണ്​ ​അദ്ദേഹം. രോഗബാധിതരിൽ ഭൂരിഭാഗവും പത്താൻ കുടുംബത്തിലുള്ളവരാണ്​. അവർ ഒരിക്കലും ആശുപത്രിയിലെത്തി ചികിത്സ നേടാൻ തയാറാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ആരോഗ്യപ്രവർത്തകരുടെ അലംഭാവമാണെന്നാണ്​ ഷാജഹാൻപുർ നിവാസികളുടെ അഭിപ്രായം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kasbaShahjahanpurCovid DeathPathansUttar Pradesh
News Summary - One Covid death in this UP village was followed by another 25
Next Story