Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ബിൽ പാസാക്കാനൊരുങ്ങി കേന്ദ്രം

text_fields
bookmark_border
vote
cancel

ന്യൂഡൽഹി: സംസ്ഥാന നിയമസഭ-പാർലമെന്റ് തെരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്തുന്നതിനുള്ള ബിൽ പാർലമെന്റിന്റെ വരാനിരിക്കുന്ന ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ സാധ്യത. വിവിധ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.

വർഷങ്ങളായി ബി.ജെ.പി സർക്കാർ ആവശ്യ​പ്പെട്ടിരുന്ന കാര്യം വിവിധ കക്ഷികളുടെ എതിർപ്പിനെ തുടർന്ന് മാറ്റിവെച്ചിരിക്കയായിരുന്നു. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദി​ന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയുടെ റിപ്പോർട്ട് കേന്ദ്രമന്ത്രിസഭക്ക് മുമ്പാകെ വെച്ചതിന് പിന്നാലെയാണ് ബിൽ അവതരിപ്പിക്കാനുള്ള വഴിതെളിഞ്ഞത്.

തെരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്തുന്നതു സംബന്ധിച്ച് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിൽ പഠനം നടത്തിയിരുന്നു. ആ റിപ്പോർട്ടിനാണ് കേന്ദ്ര മന്ത്രി സഭ അംഗീകാരം നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ചെലവ് ഗണ്യമായി കുറക്കാമെന്നാണ് ഇതിന്റെ നേട്ടമായി എടുത്തുകാണിക്കുന്നത്. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഒറ്റ തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ബിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടൽ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - One country one election: Center poised to pass bill
Next Story