ഝാൻസി: ഉത്തർപ്രദേശിലെ ഝാൻസിയിൽ പൊലീസ് വാഹനം മറിഞ്ഞ് ഇൻസ്പെക്ടർ മരിച്ചു. മൂന്ന് പൊലീസുകാർ പരിക്കേറ്റ് ചികിത്സയിലാണ്. മറ്റ് രണ്ട് പേർക്ക് നിസാര പരിക്കുകളാണുള്ളത്. കാൺപൂർ പൊലീസിൻെറ വാഹനമാണ് ശനിയാഴ്ച മറിഞ്ഞത്.
പരിക്കേറ്റവരെ ഉടനെ ഝാൻസിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാൾ മരിക്കുകയായിരുന്നു. വാഹനത്തിൻെറ ടയറുകളിലൊന്ന് പഞ്ചറായതാണ് അപകടത്തിനിടയാക്കിയത്.
‘‘ഞങ്ങൾ വാഹനത്തിൽ പോയ്ക്കൊണ്ടിരിക്കെ പെട്ടെന്ന് വാഹനത്തിൻെറ ടയറുകളിലൊന്ന് പഞ്ചറായി. എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾ അറിഞ്ഞില്ല. അതിനുശേഷം ഞങ്ങൾ അബോധാവസ്ഥയിലായി. എനിക്ക് നട്ടെല്ലിന് പരിക്കേറ്റിട്ടുണ്ട്.’’ -അപകടത്തിൽ നിന്ന് പരിക്കുകളോടെ രക്ഷപ്പെട്ട പൊലീസ് കോൺസ്റ്റബ്ൾ ആശിഷ് പറഞ്ഞു.