Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാക്​ ആക്രമണം;...

പാക്​ ആക്രമണം; കശ്​മീരിൽ അഞ്ചു നാട്ടുകാർ കൊല്ലപ്പെട്ടു 

text_fields
bookmark_border
പാക്​ ആക്രമണം; കശ്​മീരിൽ അഞ്ചു നാട്ടുകാർ കൊല്ലപ്പെട്ടു 
cancel

ജ​മ്മു: ക​ഠ്​​വ, സാം​ബ, ജ​മ്മു ജി​ല്ല​ക​ളി​ലെ അ​ന്താ​രാ​ഷ്​​ട്ര അ​തി​ർ​ത്തി​യി​ൽ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്​ പാ​കി​സ്​​താ​ൻ ന​ട​ത്തി​യ വെ​ടി​വെ​പ്പി​ലും മോ​ർ​ട്ടാ​ർ വ​ർ​ഷ​ത്തി​ലും അ​ഞ്ച്​ നാ​ട്ടു​കാ​ർ കൊ​ല്ല​പ്പെ​ട്ടു. ഒ​മ്പ​തു​പേ​ർ​ക്ക്​ പ​രി​ക്കു​ണ്ട്. ഇൗ ​ജി​ല്ല​ക​ളി​ലെ നി​യ​ന്ത്ര​ണ രേ​ഖ​യി​ലും അ​ന്താ​രാ​ഷ്​​ട്ര അ​തി​ർ​ത്തി​യി​ലും ഒ​മ്പ​തു ദി​വ​സ​മാ​യി പാ​ക്​ ​സേ​ന  ഷെ​ല്ലാ​ക്ര​മ​ണം തു​ട​രു​ക​യാ​ണ്.​ സാം​ബ​യി​ലാ​ണ്​ ര​ണ്ട്​ നാ​ട്ടു​കാ​ർ കൊ​ല്ല​പ്പെ​ട്ട​തെ​ന്ന്​ ഉ​യ​ർ​ന്ന പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ൻ പ​റ​ഞ്ഞു.

ക​ഠ്​​വ ജി​ല്ല​യി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളും സൈ​നി​ക പോ​സ്​​റ്റു​ക​ളും ക​ഠ്​​​വ​യി​ലെ ഹി​റാ​ന​ഗ​ർ മേ​ഖ​ല ല​ക്ഷ്യ​മി​ട്ടും പാ​ക്​ റെ​യ്​​ഞ്ചേ​ഴ്​​സ്​ ഷെ​ൽ വ​ർ​ഷം ന​ട​ത്തി. ബു​ള്ള​റ്റ്​ പ്രൂ​ഫ്​ വാ​ഹ​ന​ങ്ങ​ളി​ൽ നാ​ട്ടു​കാ​രെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്​ മാ​റ്റി. ആ​ർ.​എ​സ്​ പു​ര മേ​ഖ​ല​യി​ലും അ​ർ​നി​യ പ്ര​ദേ​ശ​ത്തു​മാ​ണ്​ പാ​ക്​ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ച​ത്. നി​ര​വ​ധി അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ൽ​നി​ന്ന്​ ആ​ളു​ക​ളെ സു​ര​ക്ഷി​ത സ്​​ഥാ​ന​ങ്ങ​ളി​ലേ​ക്ക്​ മാ​റ്റി പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. 

പാ​ക്​ സൈ​ന്യം ​െഷ​ല്ലാ​ക്ര​മ​ണം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​തി​ർ​ത്തി ടൗ​ണാ​യ അ​ർ​നി​യ​യി​ൽ നി​ന്നും നൂ​റോ​ളം ഗ്രാ​മ​ങ്ങ​ളി​ൽ നി​ന്നും ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ പ​ലാ​യ​നം ചെ​യ്​​തു. ഇ​ന്ത്യ-​പാ​ക്​ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ൾ ഇ​പ്പോ​ൾ വി​ജ​ന​മാ​ണ്. 76,000ലേ​റെ ആ​ളു​ക​ൾ അ​വ​രു​ടെ താ​മ​സ​സ്​​ഥ​ല​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ച​താ​യി ഒൗ​ദ്യോ​ഗി​ക കേ​ന്ദ്ര​ങ്ങ​ൾ അ​റി​യി​ച്ചു.

അ​ന്താ​രാ​ഷ്​​ട്ര അ​തി​ർ​ത്തി​യി​ൽ​നി​ന്ന്​ അ​ഞ്ച്​ കി.​മീ. ദൂ​ര​ത്താ​ണ്​ അ​ർ​നി​യ ടൗ​ൺ. 18,500 ആ​ണ് ഇ​വി​ട​ത്തെ​ ജ​ന​സം​ഖ്യ. ഏ​താ​നും ആ​ളു​ക​ളും പൊ​ലീ​സു​കാ​രും മാ​ത്ര​മാ​ണ്​ ഇ​പ്പോ​ൾ പ്ര​ദേ​ശ​ത്തു​ള്ള​ത്. വി​ദ്യാ​ല​യ​ങ്ങ​ൾ അ​ട​ച്ചി​ട്ടു. ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കും സ​ർ​ക്കാ​ർ ക്യാ​മ്പു​ക​ളി​ലേ​ക്കു​മാ​ണ്​ ജ​ന​ങ്ങ​ൾ മാ​റി​ത്താ​മ​സി​ച്ച​തെ​ന്ന്​ ജ​മ്മു എ.​ഡി.​എം അ​രു​ൺ മ​ൻ​ഹാ​സ്​ അ​റി​യി​ച്ചു. 
 

Show Full Article
TAGS:Ceasfire Kathuva india news malayalam news 
News Summary - One civilian killed in Pakistan shelling in Kathua - India News
Next Story