Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗാൾ ബി.ജെ.പിയിൽ അഭിപ്രായഭിന്നത; എം.പിയും എം.എൽ.എമാരും സംസ്ഥാന അധ്യക്ഷൻ വിളിച്ച യോഗം ബഹിഷ്കരിച്ചു

text_fields
bookmark_border
Dilip Ghosh
cancel

കൊൽക്കത്ത: ബി.ജെ.പി പശ്ചിമ ബംഗാൾ ഘടകത്തിൽ അഭിപ്രായ ഭിന്നത രൂക്ഷമെന്ന് റിപ്പോർട്ട്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷിന്‍റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ നിന്ന് പാർട്ടിയുടെ എം.പിയും മൂന്ന് എം.എൽ.എമാരും വിട്ടുനിന്നു. ബൊംഗോൺ എം.പി ശാന്തനു താക്കൂർ, ബിസ്വജിത് ദാസ് (ബാഗ്ദ), അശോക് കീർത്താനിയ (ബൊംഗാവോൺ ഉത്തർ), സുബ്രത താക്കൂർ (ഗൈഗട്ട) എന്നിവരാണ് നോർത്ത് 24 പർഗാനയിൽ ചേർന്ന ജില്ലാ സംഘടനാ യോഗത്തിൽ പങ്കെടുക്കാതിരുന്നത്.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി എം‌.എൽ.‌എയും പാർട്ടിയുടെ ദേശീയ ഉപാധ്യക്ഷൻ മുകുൾ റോയിയും തൃണമൂൽ കോൺഗ്രസിലേക്ക് മടങ്ങിവന്ന ദിവസമാണ് ജില്ലാ യോഗം ചേർന്നത്. ബംഗാളിൽ പൗരത്വ ഭേദഗതി നിയമം (സി‌.എ‌.എ) നടപ്പാക്കുമെന്ന ബി.ജെ.പി നിലപാടിൽ ദീർഘനാളായി വിയോജിക്കുന്ന ശാന്തനു താക്കൂർ, സംസ്ഥാനത്ത് സ്വാധീനമുള്ള മാതുവ സമുദായത്തിലെ നേതാവാണ്.

എം.പിയും എം.എൽ.എമാരും യോഗത്തിൽ നിന്ന് വിട്ടുനിന്നതിനെ നിസാരവൽക്കരിക്കുന്ന പ്രതികരണമാണ് ദിലീപ് ഘോഷ് നടത്തിയത്. പാർട്ടി മണ്ഡല അധ്യക്ഷന്മാരുടെയും ജില്ലാ പ്രവർത്തകരുടെയും കൂടിക്കാഴ്ചയാണ് നടന്നത്. എം.പി അടക്കമുള്ളവരെ ക്ഷണിച്ചിരുന്നു. എന്നാൽ, എം.പി ഡൽഹിക്ക് പോയതായാണ് തനിക്ക് അറിയാൻ കഴിഞ്ഞതെന്നും ദിലീപ് ഘോഷ് വ്യക്തമാക്കി.

നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബി.ജെ.പിയിൽ ചേർന്ന തൃണമൂൽ നേതാവ് രാജീബ് ബാനർജി, കഴിഞ്ഞ ദിവസം ദിലീപ് ഘോഷ് അധ്യക്ഷതയിൽ കൊൽക്കത്തയിൽ ചേർന്ന നിർണായക യോഗത്തിൽ പങ്കെടുത്തിരുന്നില്ല.

ബം​ഗാ​ളി​ൽ ആ​ദ്യ​മാ​യി തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്​ വി​ട്ട്​ ബി.​ജെ.​പി​യി​ൽ ചേ​ർ​ന്ന മു​കു​ൾ റോ​യ് കഴിഞ്ഞ ദിവസം​ തൃ​ണ​മൂ​ലി​ലേ​ക്ക്​ ത​ന്നെ മ​ട​ങ്ങിയിരുന്നു. ആ​ഴ്ച​ക​ളാ​യി നിലനിന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക്​ വി​രാ​മ​മി​ട്ടാ​ണ്​ മ​ക​ൻ ശു​ഭ്രാ​ൻ​ഷു​വി​നൊ​പ്പം തൃ​ണ​മൂ​ൽ ആ​സ്​​ഥാ​ന​ത്തെ​ത്തി റോ​യ്​ പാ​ർ​ട്ടി​യി​ൽ പു​നഃ​പ്ര​വേ​ശ​നം ന​ട​ത്തി​യ​ത്.

2017ൽ ​ആ​ണ്​ റോ​യ്​ ബി.​ജെ.​പി​യി​ൽ ചേ​ക്കേ​റി​യ​ത്. പി​ന്നാ​ലെ നി​ര​വ​ധി നേ​താ​ക്ക​ൾ തൃ​ണ​മൂ​ൽ വി​ട്ടി​രു​ന്നു. തൃ​ണ​മൂ​ലിന്‍റെ സ്ഥാ​പ​കാം​ഗ​മാ​യ മു​കു​ൾ റോ​യി രാ​ജി​വെക്കു​​​മ്പോ​ൾ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. മമതയുടെ ബന്ധു അ​ഭി​ഷേ​ക് ബാ​ന​ർ​ജി​യാ​ണ്​ ഇ​പ്പോ​ൾ ഈ ​പ​ദ​വി​യി​ൽ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - One BJP MP, three MLA's skip Dilip Ghosh's organisational meet in North 24 Pargana
Next Story