ട്രെയിനിലെ കൊല: കേണപേക്ഷിച്ചിട്ടും പൊലീസ് ഇടപെട്ടില്ല
text_fieldsന്യൂഡല്‍ഹി: പെരുന്നാൾ ആഘോഷിക്കാൻ ഡൽഹിയിൽനിന്ന് ട്രെയിനിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്നവരെ ബീഫ് കഴിക്കുന്നവരെന്ന് ആരോപിച്ച് മർദ്ദിക്കുകയും 16കാരനായ ജുനൈദിനെ കുത്തിക്കൊല്ലുകയും ചെയ്ത സംഭവത്തിൽ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രി ഹരിയാനയിലെ അസ്വാതി സ്റ്റേഷനിൽ ഡല്‍ഹി-മധുര ട്രെയിനിലാണ് സംഭവം. അതേസമയം, സഹായത്തിന് ട്രെയിനിെൻറ ചെയിൻ വലിച്ച് നിർത്തിയിട്ടും കേണപേക്ഷിച്ചിട്ടും റെയിൽവേ പൊലീസ് ഇടപെടാൻ കൂട്ടാക്കിയില്ലെന്ന് ആക്ഷേപമുണ്ട്. 20ലധികം വരുന്ന ആക്രമിസംഘമാണ് യുവാക്കളെ നേരിട്ടത്. സീറ്റിനെ ചൊല്ലിയുണ്ടായ തർക്കം മിനിറ്റുകൾക്കുള്ളിൽ വർഗീയമായി മാറിയെന്നാണ് പൊലീസ് പറയുന്നത്. വാക്കേറ്റത്തിനൊടുവിൽ യാത്രക്കാരിലൊരാള്‍ കത്തിയെടുത്ത് ജുനൈദിനെ കുത്തുകയായിരുന്നു. കമ്പാർട്മെൻറ് രക്തത്തിൽ കുതിർന്ന നിലയിലായിരുന്നു.
മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ സംസാരിച്ച സംഘം ബീഫ് തീറ്റക്കാർ എന്ന് ആക്ഷേപിച്ചുവെന്ന് കൊല്ലപ്പെട്ട ജുനൈദിെൻറ സഹോദരൻ ഹസീബ് പറഞ്ഞു. നിരവധി യാത്രക്കാരുണ്ടായിട്ടും ആരും സഹായത്തിന് വന്നില്ല. ഭയം മൂലം ബീഫ് തിന്നുന്നുവെന്ന് പറഞ്ഞ് ആക്ഷേപിച്ച കാര്യം താൻ പൊലീസിനോട് പറഞ്ഞിെല്ലന്നും ഹസീബ് പറഞ്ഞു. സീറ്റിെൻറ പേരിലാണ് തർക്കം തുടങ്ങിയതെന്നും നിമിഷങ്ങൾക്കകം വലിയ സംഘം എത്തി ആക്രമണത്തിൽ പങ്കുചേരുകയുമായിരുന്നുവെന്നും പൊലീസ് പറയുന്നു. ജുനൈദിൻറെ പോസ്റ്റുമോർട്ടം ഹരിയാനയിലെ പല്‍വാലയിലെ ആശുപത്രിയില്‍ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
