Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കളിത്തോക്ക് ഉപയോഗിച്ച് ബാങ്ക് കൊള്ളയടിക്കാൻ ശ്രമം; ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
കളിത്തോക്ക് ഉപയോഗിച്ച് ബാങ്ക് കൊള്ളയടിക്കാൻ ശ്രമം; ഒരാൾ അറസ്റ്റിൽ
cancel

കൊൽക്കത്ത: കൊൽക്കത്തയിലെ സർവേ പാർക്ക് മേഖലയിലെ ബാങ്കിൽ കളിത്തോക്ക് ഉപയോഗിച്ച് കവർച്ചക്ക് ശ്രമിച്ച 31 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച 3 മണിയോടെയാണ് സംഭവം. തപാൽ വകുപ്പ് ജീവനക്കാരനായ ദലിം ബസു ബാങ്കിനുള്ളിലേക്ക് കയറി കളിത്തോക്ക് കാണിച്ച് ബാങ്ക് ജീവനക്കാരെയും ഇടപാടുകാരെയും ഭീഷണിപ്പെടുത്തി പക്കലുള്ളതെല്ലാം കൈമാറാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഭവനവായ്പ അടക്കുന്നതിനും മറ്റു സാമ്പത്തിക കാര്യങ്ങളുമാണ് ബസുവിനെ കവർച്ചയിലേക്ക് നയിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇയാളുടെ കൈവശം കളിത്തോക്കാണെന്ന് മനസ്സിലാക്കിയതോടെ ബാങ്ക് മാനേജറും മറ്റ് ഇടപാടുകാരും ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു. തുടർന്ന് പൊലീസിന് കൈമാറി. കളിത്തോക്കിന് പുറമേ ഇയാളിൽ നിന്ന് കത്തി കൂടി കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - One arrested for attempting to rob a bank using a toy gun
Next Story