ദലിത് യുവതിയെ കൊന്ന് മൃതദേഹം കത്തിച്ച കേസിൽ കാമുകൻ പിടിയിൽ
text_fieldsചെന്നൈ: കാഞ്ചീപുരത്തിന് സമീപം 20കാരിയായ ദലിത് യുവതിയെ കൊലപ്പെടുത്തി കത്തിച്ച കേസിൽ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ചിപുരം ആണ്ടി സിറുവല്ലൂർ രാജേഷ് (25) ആണ് പ്രതി. സ്വകാര്യ തോട്ടത്തിലാണ് കത്തിക്കരിഞ്ഞ ജഡം കണ്ടെത്തിയത്. സവർണ സമുദായാംഗമായ രാജേഷും പെൺകുട്ടിയും തമ്മിലുള്ള പ്രണയത്തെ രണ്ടു വീട്ടുകാരും എതിർത്തിരുന്നു.
കഴിഞ്ഞ ദിവസം രാജേഷിനൊപ്പം പോയ പെൺകുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ തുടർ നടപടികൾ ൈകക്കൊള്ളുമെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എം, വിടുതലൈ ശിറുതൈകൾ കക്ഷി തുടങ്ങിയ സംഘടനകൾ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
