ബിരുദം പൂർത്തിയാക്കുന്ന പെൺകുട്ടികൾക്ക് ഒന്നേകാൽ ലക്ഷം -ഡൽഹി മുഖ്യമന്ത്രി
text_fieldsരേഖാ ഗുപ്ത
ന്യൂഡൽഹി (മാർച്ച് 7): ഡൽഹിയിലെ സ്ഥിരതാമസക്കാരിൽ ബിരുദ പഠനം പൂർത്തിയാക്കുന്ന പെൺകുട്ടികൾക്ക് 1,25,000 രൂപവരെ സഹായം നൽകാൻ സർക്കാർ തീരുമാനിച്ചതായി ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത. ഡൽഹിയിൽ സ്ത്രീകൾക്ക് രാത്രിയിലും ജോലി ചെയ്യാനുള്ള അനുമതി സർക്കാർ നൽകിയതായും ന്യൂഡൽഹി വിജഞാൻ ഭവനിൽ ആർ.എസ്.എസ് ആദ്യമായി സംഘടിപ്പിക്കുന്ന വനിതാ ബുദ്ധിജീവികളുടെ രണ്ടുദിവസത്തെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് അവർ പറഞ്ഞു.
ഡൽഹിയിൽ പെൺകുട്ടികളെ ശാക്തീകരിക്കുന്നതിന് സർക്കാർ “ലാഖ്പതി ബേഠിയ പദ്ധതി” ആരംഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. മുമ്പ് പത്താം ക്ലാസ് വരെ പഠിക്കുന്ന പെൺകുട്ടികൾക്ക് മാത്രമായിരുന്നു സാമ്പത്തിക സഹായം ലഭിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ ബിരുദ പഠനം പൂർത്തിയാക്കുന്ന പെൺകുട്ടികൾക്ക് ഏകദേശം 1,25,000 രൂപവരെ സഹായം നൽകുന്നതരത്തിലേക്ക് അതിനെ മാറ്റുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീകൾക്ക് യഥാർഥ ബഹുമാനം നൽകുന്നതിൽ സമ്മേളനത്തിന്റെ അധ്യക്ഷയും രാഷ്ട്രസേവിക സമിതിയുടെ മുഖ്യസംഘാടകയുമായ വി. ശാന്തകുമാരി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി രേഖപ്പെടുത്തി. ‘ശരണ്യ’ അധ്യക്ഷ അഞ്ജു അഹൂജ, അദമ്യ ചേതന മാനേജിങ് ട്രസ്റ്റി തേജസ്വിനി അനന്ത് കുമാർ, രാഷ്ട്ര സേവിക സമിതി നേതാക്കളായ വിജയ ശർമ, ചാരു കല്ര എന്നിവരും സംസാരിച്ചു. വനിതാ എം.പിമാർ, വൈസ് ചാൻസലർമാർ, സന്യാസിനികൾ എന്നിവരുടെ പ്രത്യേക പാനലുകളും സമ്മേളനത്തിന്റെ ഭാഗമായി സംബന്ധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

