Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്രം വാങ്ങി...

കേന്ദ്രം വാങ്ങി നല്‍കുന്ന വാക്‌സിന്‍ തികച്ചും സൗജന്യം -വിശദീകരണവുമായി ആരോഗ്യ മന്ത്രാലയം

text_fields
bookmark_border
കേന്ദ്രം വാങ്ങി നല്‍കുന്ന വാക്‌സിന്‍ തികച്ചും സൗജന്യം -വിശദീകരണവുമായി ആരോഗ്യ മന്ത്രാലയം
cancel

ന്യൂഡൽഹി: പുതിയ വാക്സിൻ നയവും വാക്​സിനുകളുടെ വിലയും വൻ പ്രതിഷേധത്തിന്​ ഇടയാക്കിയ സാഹചര്യത്തിൽ വിശദീകരണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം രംഗത്ത്​. കേന്ദ്ര സർക്കാർ വാങ്ങുന്ന വാക്സിൻ എല്ലാ സംസ്ഥാനങ്ങൾക്കും സൗജന്യമായിരിക്കുമെന്നാണ്​ മന്ത്രാലയം അറിയിച്ചിരിക്കുന്നത്​. അതേസമയം, സംസ്ഥാനങ്ങളും സ്വകാര്യ ആശുപത്രികളും വാക്സിൻ നിർമാതാക്കളിൽനിന്ന് നേരിട്ടു വാങ്ങുന്നവയുടെ ഉയർന്ന വിലയെക്കുറിച്ച് ആരോഗ്യ മന്ത്രാലയം ഒന്ന​ും പറയുന്നില്ല.

കേന്ദ്രം വാക്​സിനുകൾ വാങ്ങുന്നത്​ ഡോസിന്​ 150 രൂപക്കാണെന്നും ഇത്​ സംസ്​ഥാനങ്ങൾക്ക്​ സൗജന്യമായിട്ടാണ്​ വിതരണം ചെയ്യുകയെന്നുമാണ്​ വിശദീകരണത്തിലുള്ളത്​. മേയ് 1 മുതൽ 18 വയസ് തികഞ്ഞവർക്ക് വാക്സിന്‍ നൽകാൻ കേന്ദ്രം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. എന്നാൽ, ഇതിന്​ മൂന്നു തരത്തിലെ വില പുറത്തുവന്നതാണ്​ വ്യാപക പ്രതിഷേധത്തിനിടയാക്കിയത്​. ഇതുവരെ കേന്ദ്രം സീറം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് നേരിട്ടു വാങ്ങുന്ന കോവിഷീൽഡ് വാക്സിനും ഭാരത് ബയോടെക്കിൽനിന്നു വാങ്ങുന്ന കോവാക്സിനും സംസ്ഥാനങ്ങൾക്കു സൗജന്യമായി വിതരണം ചെയ്യുകയായിരുന്നു.


പുതിയ നയം അനുസരിച്ച് ഉത്പാദിപ്പിക്കുന്നവയിൽ 50% വാക്സിന്‍ സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും കമ്പനികളിൽനിന്നു നേരിട്ടു വാങ്ങിക്കാം. സീറം ഇൻസ്റ്റിറ്റ്യൂട്ട് ഇങ്ങനെ വിൽക്കുന്ന വാക്സിൻ ഡോസ് ഒന്നിന് സംസ്ഥാനങ്ങൾക്ക് 400 രൂപയും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയുമാണ് വിലയിട്ടിരിക്കുന്നത്. ഇതേ വാക്സിനാണ്​ കേന്ദ്രത്തിന് 150 രൂപക്ക്​ അവർ നൽകുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid vaccine pricevaccine price criticismCovid 19
News Summary - On vaccine price criticism centre makes clarification
Next Story