Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചരമദിനത്തിൽ അംബേദ്കറെ കാവി പുതപ്പിച്ച് ഹിന്ദു മക്കൾ കച്ചി; മതഭ്രാന്തൻമാരെ അറസ്റ്റ് ചെയ്യണമെന്ന് തിരുമാവളവന്‍

text_fields
bookmark_border
ചരമദിനത്തിൽ അംബേദ്കറെ കാവി പുതപ്പിച്ച് ഹിന്ദു മക്കൾ കച്ചി; മതഭ്രാന്തൻമാരെ അറസ്റ്റ് ചെയ്യണമെന്ന് തിരുമാവളവന്‍
cancel

ചരമവാർഷികദിനത്തിൽ ഡോ. ബി.ആര്‍ അംബേദ്കറുടെ ചിത്രത്തിൽ കാവി ഷര്‍ട്ടണിയിച്ചും നെറ്റിയിൽ ഭസ്മം ചാർത്തിയും ഹിന്ദത്വ തീവ്രവാദ സംഘടന. ചിത്രം പ്രചരിച്ചതിനെ തുടർന്ന് വ്യാപക വിമർശനവും ഉയർന്നുതുടങ്ങി. ഇത്തരം മതഭ്രാന്തൻമാരെ ചങ്ങലക്കിടണമെന്ന് വിടുതലൈ ചിരുതൈകള്‍ കച്ചി നേതാവ് തോല്‍ക്കാപ്പിയന്‍ തിരുമാവളവന്‍ ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലെ ഹിന്ദുത്വ അനുകൂല സംഘടനയായ ഹിന്ദു മക്കള്‍ കച്ചിയാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.

കാവി ഷര്‍ട്ടിട്ട് നെറ്റിയില്‍ ഭസ്മം ചാര്‍ത്തിയുളള ഡോ. ബി.ആര്‍ അംബേദ്കറുടെ പോസ്റ്റര്‍ പങ്കുവെച്ച് വിടുതലൈ ചിരുതൈകള്‍ കച്ചി നേതാവും പാര്‍ലമെന്റ് അംഗവുമായ തോല്‍ക്കാപ്പിയന്‍ തിരുമാവളവന്‍ ഇതിനെതിരെ രംഗത്തുവന്നു. വിഷ്ണുവിനോടോ ബ്രഹ്‌മാവിനോടോ പ്രാര്‍ത്ഥിക്കാന്‍ വിസമ്മതിച്ച അംബേദ്കറെ കാവിവല്‍ക്കരിക്കുകയാണെന്ന് പോസ്റ്ററിനെ അപലപിച്ച് തിരുമാവളവന്‍ പറഞ്ഞു.

അംബേദ്കറെ കാവി കുപ്പായവും നെറ്റിയില്‍ ഭസ്മവും ധരിച്ച് ചിത്രീകരിച്ച ഇത്തരം മതഭ്രാന്തന്മാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും തിരുമാവളവന്‍ ട്വിറ്ററില്‍ എഴുതി. അതേസമയം ബോധവല്‍ക്കരണം നടത്താനാണ് ബി.ആര്‍ അംബേദ്കറെ കാവി ധരിപ്പിച്ചതെന്ന് ഹിന്ദു മക്കള്‍ പാര്‍ട്ടി നേതാവ് അര്‍ജുന്‍ സമ്പത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - On the day of his death, Ambedkar was covered in saffron and covered with ashes by Hindu makkal kachi
Next Story