18 മുതൽ 44 വയസ് പ്രായമുള്ളവർക്ക് വാക്സിനായി സ്പോട്ട് രജിസ്ട്രേഷൻ നടത്താം
text_fieldsന്യൂഡൽഹി: 18 മുതൽ 44 വയസ് വരെ പ്രായമുള്ളവർക്ക് വാക്സിനായി സ്പോട്ട് രജിസ്ട്രേഷൻ നടത്താമെന്ന് കേന്ദ്രസർക്കാർ. സ്മാർട്ട്ഫോണും ഇന്‍റർനെറ്റും ലഭ്യമല്ലാത്തവർക്ക് കൂടി വേണ്ടിയാണ് പുതിയ മാറ്റം. തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കിയത്.
സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങളിലായിരിക്കും ഇളവ് അനുവദിക്കുക. സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിലവിലുള്ള രീതി തുടരും. ഓൺലൈൻ രജിസ്ട്രേഷൻ എടുത്തവർ നിശ്ചയിച്ച ദിവസം എത്താത്തതുമൂലം വാക്സിൻ പാഴാവുന്നത് ഒഴിവാക്കുന്നതിനാണ് പുതിയ ക്രമീകരണമെന്നാണ് കേന്ദ്രസർക്കാർ വിശദീകരണം.
ഇക്കാര്യത്തിൽ സംസ്ഥാനങ്ങളാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. പ്രദേശത്തെ സാഹചര്യങ്ങൾ പരിഗണിച്ച് വേണം തീരുമാനമെന്നും കേന്ദ്രം നിർദേശിക്കുന്നു. വാക്സിൻ കേന്ദ്രങ്ങളിൽ ആൾക്കൂട്ടമുണ്ടാവാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രാലയത്തിന്‍റെ ഉത്തരവിൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

