Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Rakesh Asthana
cancel
Homechevron_rightNewschevron_rightIndiachevron_rightഡൽഹി പൊലീസ്​ കമീഷണറായി...

ഡൽഹി പൊലീസ്​ കമീഷണറായി രാകേഷ്​ അസ്​താനയുടെ നിയമനം; ഉത്തരവ്​ റദ്ദാക്കണമെന്ന ഹരജി ഹൈകോടതി തള്ളി

text_fields
bookmark_border

ന്യൂഡൽഹി: ഗുജറാത്ത്​ കേഡർ ഐ.പി.എസ്​ ഓഫിസർ രാകേഷ്​ അസ്​താനയെ ഡൽഹി പൊലീസ്​ കമീഷണറായി നിയമിച്ചുള്ള ഉത്തരവ്​ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഡൽഹി ഹൈകോടതി തള്ളി. അസ്​താനയെ ഡൽഹി പൊലീസ്​ കമീഷണറായി നിയമിച്ച്​ ആഭ്യന്തരമന്ത്രാലയം ജൂ​ൈല 27ന്​ പുറത്തിറക്കിയ ഉത്തരവ്​ റദ്ദാക്കണമെന്നായിരുന്നു ഹരജിക്കാരന്‍റെ ആവശ്യം. കൂടാതെ ഇന്‍റർ കേഡർ ഡെപ്യൂ​േട്ടഷനും സർവിസ്​ കാലാവധി നീട്ടിനൽകുന്നതും റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ടിരുന്നു.

ചീഫ്​ ജസ്റ്റിസ്​ ഡി.എൻ. പ​േട്ടൽ, ജസ്റ്റിസ്​ ജ്യോതി സിങ്​ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സത്രേ ആലം നൽകിയ​ ഹരജി തള്ളിയത്​. കൂടാതെ അഡ്വ. പ്രശാന്ത്​ ഭൂഷൺ മുഖേന ഒരു എൻ.ജി.ഒ (സെൻറർ ഫോർ പബ്ലിക്​ ഇന്‍ററസ്റ്റ്​ ലിറ്റിഗേഷൻ) പൊതുതാൽപര്യ ഹരജി​ നൽകുകയും ചെയ്​തിരുന്നു. നിയമന​ം റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ എൻ.ജി.ഒ സുപ്രീംകോടതിയെയാണ്​ സമീപിച്ചത്​. എന്നാൽ ഡൽഹി ഹൈകോടതിയെ സമീപിക്കാനായിരുന്നു പരമോന്നത കോടതിയുടെ നിർദേശം.

രണ്ടാഴ്ചക്കുള്ളിൽ പ്രശ്​നം പരിഹരിക്കണമെന്ന്​ സുപ്രീംകോടതി ഹൈകോടതിക്ക്​ ആഗസ്റ്റ്​ 25ന്​ നിർദേശം നൽകുകയും ചെയ്​തിരുന്നു.

1984 ഗുജറാത്ത്​ കേഡർ ഐ.പി.എസ്​ ഓഫിസറാണ്​ രാകേഷ്​ അസ്​താന. 2021 ജൂലൈയിലാണ്​ അസ്​താനയുടെ ഡൽഹി പൊലീസ്​ കമീഷണറായുള്ള നിയമനം.

വിരമിക്കാൻ നാലുദിവസം മാത്രം ബാക്കിനിൽക്കേയായിരുന്നു അസ്​താനയുടെ നിയമനം. ഇതോടെ അസ്​താനയുടെ സർവിസ്​ കാലാവധിക്ക്​ അപ്പുറം ഒരു വർഷത്തേക്ക്​ കൂടി സർവിസ്​ നീട്ടിനൽകുകയായിരുന്നു. ഇതോടെ കുറഞ്ഞത്​ രണ്ടുവർഷത്തെ സർവിസ്​ കാലാവധിയുള്ളവരെ നിയമിക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു.

ഡൽഹി പൊലീസ്​ കമീഷണറുടെ നിയമനവുമായി ബന്ധപ്പെട്ട്​ യു.പി.എസ്​.സി പാനൽ രൂപീകരിച്ചി​െല്ലന്നും കുറഞ്ഞത്​ ആറുമാസത്തെ സേവന കാലാവധി വേണമെന്ന ചട്ടം പാലിച്ചില്ലെന്നും പരാതിയിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi High CourtRakesh AsthanaDelhi Police Commissioner
News Summary - On Rakesh Asthana As Delhi Top Cop, Court Rejects Plea Challenging It
Next Story