പെൺമക്കളെ ഗർഭപാത്രത്തിൽ കൊല്ലരുതെന്ന് മോദി; വിവാഹപ്രായ ബില്‍ തുല്യതക്ക് വേണ്ടി
text_fieldsവിവാഹപ്രായ ഏകീകരണ ബിൽ സ്ത്രീ വിദ്യാഭ്യാസത്തിന് കൂടുതല്‍ അവസരമൊരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിലൂടെ സ്ത്രീകള്‍ക്കും തുല്യ അവസരങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾ വീടുകളിൽ ഒതുങ്ങാൻ ആഗ്രഹിക്കുന്നില്ല. തങ്ങൾക്കുവേണ്ടി ഒന്നും ചെയ്യാത്ത മുൻ സർക്കാരുകളെ അവർ തിരികെ കൊണ്ട് വരില്ലെന്നും മോദി പറഞ്ഞു.
ഏത് പാർട്ടിയാണ് തങ്ങളുടെ നേട്ടത്തിനായി പ്രവർത്തിക്കുന്നതെന്ന് ഇന്ന് സ്ത്രീകൾക്ക് അറിയാം. സ്ത്രീകളുടെ വികസനത്തിനും ശാക്തീകരണത്തിനുമായി ബി.ജെ.പി നടത്തുന്ന പ്രവർത്തനങ്ങൾ രാജ്യം മുഴുവൻ ഉറ്റുനോക്കുകയാണ്. പെൺമക്കളെ ഗർഭപാത്രത്തിൽ കൊല്ലരുതെന്നും അവർ ജനിക്കണമെന്നും മോദി പറഞ്ഞു. ഉത്തർപ്രദേശിൽ പ്രയാഗ്‌രാജ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

