ന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന് 75ാം പിറന്നാൾ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
'രാഷ്ട്രപതിജീക്ക് ജന്മദിന ആശംസകൾ. അദ്ദേഹത്തിന്‍റെ ദീർഘവീക്ഷണവും ഉൾക്കാഴ്ചയും രാജ്യത്തിന് മുതൽക്കൂട്ടാണ്. നിരാലംബരെ സഹായിക്കാൻ അദ്ദേഹം എന്നും ഉത്സുകനായിരുന്നു. അദ്ദേഹത്തിന്‍റെ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർഥിക്കുന്നു'- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ബി.ജെ.പി ദേശീയ പ്രസിഡന്‍റ് ജെ.പി നഢ്ഢ, കേന്ദ്ര മന്ത്രിമാരായ മുക്താർ അബ്ബാസ് നഖ്വി, പ്രഹ്ലാദ് ജോഷി എന്നിവരും രാഷ്ട്രപതിക്ക് ആശംസകൾ നേർന്നു.
ഉത്തർപ്രദേശിലെ കാൺപൂരിനടുത്തുള്ള ഗ്രാമത്തിൽ 1945 ഒക്ടോബർ ഒന്നിനാണ് രാംനാഥ് കോവിന്ദ് ജനിച്ചത്. 2017 ജൂലൈ 25ന് രാംനാഥ് കോവിന്ദ് ഇന്ത്യൻ രാഷ്ട്രപതിയായി ചുമതലയേറ്റു.