Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിവാദ മുൻ എം.പിയെ...

വിവാദ മുൻ എം.പിയെ വിട്ടയച്ചതിൽ സുപ്രീംകോടതി ബിഹാർ സർക്കാരിനോട് റിപ്പോർട്ട് തേടി

text_fields
bookmark_border
Anand Mohan
cancel

ന്യൂഡൽഹി: ഐ.എ.എസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുകയായിരുന്ന വിവാദ മുൻ എം.പി ആനന്ദ് മോഹനെ നേരത്തെ വിട്ടയച്ചതിന്റെ രേഖകൾ പുറത്തുവിടാൻ ബിഹാർ സർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.

1994ൽ ബിഹാർ മുൻ എം.പി ആനന്ദ് മോഹന്റെ നേതൃത്വത്തിലുള്ള ആൾക്കൂട്ടം മർദിച്ച ഉദ്യോഗസ്ഥന്റെ ഭാര്യ ജി കൃഷ്ണയ്യയുടെ ഭാര്യ ഉമയാണ് മോചനത്തെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. 1994-ൽ മുസാഫർപൂർ ജില്ലയിൽ ഗുണ്ടാസംഘം നേതാവ് ഛോട്ടൻ ശുക്ലയുടെ ശവസംസ്‌കാര ചടങ്ങിനെ വാഹനത്തിൽ മറികടക്കാൻ ശ്രമിച്ചപ്പോൾ ജനക്കൂട്ടം കൃഷ്ണയ്യയെ മർദിച്ചു കൊല്ലുകയായിരുന്നു.

ബീഹാറിലെ ജയിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയതിനെത്തുടർന്ന് ഏപ്രിൽ 27നാണ് ആനന്ദ് മോഹൻ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. 14 വർഷത്തിലേറെയായി ജയിലിൽ കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന നിയമവകുപ്പ് മോചിപ്പിക്കാൻ നിർദേശിച്ച 20 ലധികം തടവുകാരുടെ പട്ടികയിൽ ആനന്ദ് മോഹന്‍റെ പേരും ഉണ്ടായിരുന്നു. നിതീഷ് കുമാർ സർക്കാർ ബീഹാർ പ്രിസൺ മാനുവലിൽ ഏപ്രിൽ 10ന് വരുത്തിയ ഭേദഗതിയെ തുടർന്നാണ് അദ്ദേഹത്തിന്റെ ശിക്ഷാ ഇളവ്.

Show Full Article
TAGS:biharSupreme Court
News Summary - On Ex MP's Controversial Release, Supreme Court Seeks Records From Bihar
Next Story