പങ്കാളിയെ കൊന്ന് ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവം: മൃതദേഹ അവശിഷ്ടങ്ങളുമായി പ്രതി പോകുന്നതിന്റെ സി.സിടി.വി ദൃശ്യങ്ങൾ കണ്ടെത്തി
text_fieldsന്യൂഡൽഹി: ഡൽഹിയിൽ പങ്കാളിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിലെ പ്രതി അഫ്താബ് അമീൻ പൂനെവാല പുലർച്ചെ ബാഗും തൂക്കി നടന്നുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടെത്തി. അഫ്താബിന്റെ പങ്കാളിയായിരുന്ന ശ്രദ്ധ വാലക്കറിന്റെ മൃതദേഹാവശിഷ്ടങ്ങൾ ഉപേക്ഷിക്കാനായുള്ള യാത്രയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഒക്ടോബർ 18ന് റിക്കോർഡ് ചെയ്യപ്പെട്ട വിഡിയോയാണിത്. ഇതാണ് കെലപാതകം സംബന്ധിച്ച് ഉയർന്നു വന്ന ആദ്യ വിഡിയോ.
വിഡിയോയിൽ ഒരാൾ നടന്നുവരുന്നതാണുള്ളത്. ഇയാളുടെ കൈവശം ബാഗുമുണ്ട്. എന്നാൽ മുഖം വ്യക്തമല്ല. ഇത് അഫ്താബിന്റെ വിഡിയോ ആണെന്നാണ് പൊലീസിന്റെ അവകാശവാദം.
ഇന്ന് രാവിലെ അഫ്താബ് ശ്രദ്ധയുടെ മൃതദേഹം വെട്ടിമുറിക്കാൻ ഉപയോഗിച്ചെന്ന് കരുതുന്ന മൂർച്ചയുള്ള ആയുധങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു.
പൊലീസിന്റെ ചോദ്യം ചെയ്യൽ കടുപ്പിച്ചതോടെയാണ് അഫ്താബ് കുറ്റസമ്മതം നടത്തുകയും തെളിവുകളടക്കം കണ്ടെത്താൻ പൊലീസിനെ സഹായിക്കുകയും ചെയ്തത്. അഞ്ചു ദിവസത്തിനുള്ളിൽ അഫ്താബിനെ നുണപരിശോധനക്ക് വിധേയനാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

